ജൂ​ലൈയിലെ ശ​മ്പ​ളവിതരണം; 10 ദി​വ​സംകൂ​ടി ആവശ്യപ്പെട്ട് കെ​എ​സ്ആ​ര്‍​ടി​സിയുടെ ​ഹ​ര്‍​ജി
ജൂ​ലൈയിലെ ശ​മ്പ​ളവിതരണം; 10 ദി​വ​സംകൂ​ടി ആവശ്യപ്പെട്ട് കെ​എ​സ്ആ​ര്‍​ടി​സിയുടെ ​ഹ​ര്‍​ജി
Saturday, August 13, 2022 1:38 AM IST
കൊ​​​ച്ചി: ജൂ​​​ലൈ മാ​​​സ​​​ത്തെ ശ​​​മ്പ​​​ളം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ 10 ദി​​​വ​​​സം കൂ​​​ടി സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഉ​​​പ​​​ഹ​​​ര്‍​ജി ന​​​ല്‍​കി.

ജൂ​​​ലൈ​​യി​​ലെ ശ​​​മ്പ​​​ളം ഓ​​​ഗ​​​സ്റ്റ് 10ന​​​കം വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നേ​​​ര​​​ത്തെ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു സ​​​ഹാ​​​യം തേ​​​ടി​​​യെ​​​ന്നും ​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ ശ​​​മ്പ​​​ളവി​​​ത​​​ര​​​ണം ന​​​ട​​​ത്താ​​​നാ​​​വു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് 10 ദി​​​വ​​​സം കൂ​​​ടി സ​​​മ​​​യം തേ​​​ടി​​​യ​​​ത്.

കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ളം വൈ​​​കു​​​ന്ന​​​തി​​​നെ​​​തി​​​രേ ആ​​​ര്‍. ബാ​​​ജി​​​യ​​​ട​​​ക്ക​​​മു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഉ​​​പ​​​ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്. താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വേ​​​ത​​​നം ഒ​​​രു ദി​​​വ​​​സ​​​ത്തി​​​ന​​​കം ന​​​ല്‍​കു​​​മെ​​​ന്ന് ഉ​​​പ​​ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.


കെ​എ​സ്ആ​ർ​ടി​സി​ക്ക് 20 കോ​ടി രൂ​പ ല​ഭി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ ഡീ​​​സ​​​ൽ പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹാ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച 20 കോ​​​ടി രൂ​​​പ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു ല​​​ഭി​​​ച്ചു.

ക​​​ഴി​​​ഞ്ഞാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ധ​​​ന​​​വ​​​കു​​​പ്പ് 20 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച പ​​​ണം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും വൈ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

20 കോ​​​ടി​​​യി​​​ൽ 15 കോ​​​ടി രൂ​​​പ ഇ​​​ന്ധ​​​ന കു​​​ടി​​​ശി​​​ഖ അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നാ​​​ണ് വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. അ​​​ഞ്ചു കോ​​​ടി രൂ​​​പ​​​യും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലു​​​ള്ള പ​​​ണ​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ച് ജൂ​​​ലൈ മാ​​​സ​​​ത്തെ ശ​​​ന്പ​​​ളം ഭാ​​​ഗീ​​​ക​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാണ് ആ​​​ലോ​​​ച​​​ന​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.