ദീപനാളം സാഹിത്യോത്സവം
Sunday, August 14, 2022 12:17 AM IST
പാ​​​ലാ: ദീ​​​പ​​​നാ​​​ളം വാരിക​​യു​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഹൈ​​​സ്കൂ​​​ൾ - ഹ​​​യ​​​ർ​​​സ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി അ​​​ഖി​​​ലകേ​​​ര​​​ളാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സാ​​​ഹി​​​ത്യ​​​ര​​​ച​​​നാ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഉ​​​പ​​​ന്യാ​​​സം,ചെ​​​റു​​​ക​​​ഥ, ക​​​വി​​​ത, ചി​​​ത്ര​​​ര​​​ച​​​ന എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ.​​​ര​​​ണ്ടു​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് മ​​​ത്സ​​​രം. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ കാ​​​ലി​​​ക​​​പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള ഏ​​​തു സാ​​​മൂ​​​ഹി​​​ക​​​വി​​​ഷ​​​യ​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് എ​​​ഴു​​​താം. ര​​​ച​​​നാ​​​മി​​​ക​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​നം.

എ​​​ൻ​​​ട്രി​​​ക​​​ൾ ഡി​​​റ്റി​​​പി ചെ​​​യ്ത് അ​​​യ​​​യ്ക്കേ​​​ണ്ട​​​താ​​​ണ്. ഒ​​​രു പേ​​​ജി​​​ൽ നാ​​​ല്പ​​​തു വ​​​രി​​​യെ​​​ന്ന ക​​​ണ​​​ക്കി​​​ൽ ഉ​​​പ​​​ന്യാ​​​സം അ​​​ഞ്ചു പേ​​​ജി​​​ലും, ക​​​ഥ മൂ​​​ന്നു പേ​​​ജി​​​ലും, ക​​​വി​​​ത 20 വ​​​രി​​​യി​​​ലും ക​​​വി​​​യ​​​രു​​​ത്. ചി​​​ത്ര​​​ര​​​ച​​​ന​​​യ്ക്ക് വാ​​​ട്ട​​​ർ​​​ക​​​ള​​​ർ, പോ​​​സ്റ്റ​​​ർ ക​​​ള​​​ർ, ക്ര​​​യോ​​​ണ്‍സ് എ​​​ന്നി​​​വ മീ​​​ഡി​​​യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ഹൈ​​​സ്കൂ​​​ൾ-ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ത്യേ​​​കം മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല.​​​എ​​​ൻ​​​ട്രി​​​ക​​​ൾ editordeepa [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ൽ ഐ​​​ഡി​​​യി​​​ലേ​​​ക്കോ 7306874714 എ​​​ന്ന വാ​​​ട്സാ​​​പ്പ് ന​​​ന്പ​​​രി​​​ലേ​​​ക്കോ പി​​​ഡി​​​എ​​​ഫ് ആ​​​യി അ​​​യ​​​യ്ക്ക​​​ണം. എ​​​ൻ​​​ട്രി​​​ക​​​ൾ 31 നു​​​മു​​​ന്പ് ല​​​ഭി​​​ച്ചി​​​രി​​​ക്ക​​​ണം.


ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ​​​ഫീ​​​സ് 100 രൂ​​​പ. എ​​​ൻ​​​ട്രി​​​ക​​​ളോ​​​ടൊ​​​പ്പം ഇ-​​​മെ​​​യി​​​ൽ ഐ​​​ഡി​​​യും യും ​​​ഫോ​​​ണ്‍ ന​​​ന്പ​​​രും ബാ​​​ങ്ക് ട്രാ​​​ൻ​​​സാ​​​ക്‌ഷ​​​ൻ രേ​​​ഖ​​​ക​​​ളും സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​രു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്ര​​​വും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ചേ​​​ർ​​​ത്തി​​​രി​​​ക്ക​​​ണം. നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ പാ​​​ലി​​​ക്കാ​​​ത്ത ര​​​ച​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല.​​​ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ (ര​​​ണ്ടാം റൗ​​​ണ്ട്) സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്പ​​​തു രാ​​​വി​​​ലെ 10 മു​​​ത​​​ൽ പാ​​​ലാ ദീ​​​പ​​​നാ​​​ളം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തും.​​​

ര​​​ണ്ടാം റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു യോ​​​ഗ്യ​​​രാ​​​കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​ണ്.​​​ഫൈ​​​ന​​​ൽ റൗ​​​ണ്ടി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും പ്രോ​​​ത്സാ​​​ഹ​​​ന​​​സ​​​മ്മാ​​​ന​​​ങ്ങ​​​ളും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.​​​ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​ലും ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 3001, 2001, 1001 രൂ​​​പ വീ​​​തം സ​​​മ്മാ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.