ടെ​ക്‌​നോ​ള​ജി ഇ​ന്നൊ​വേ​ഷ​ന്‍ ച​ല​ഞ്ചു​മാ​യി കൊ​ച്ചി മെ​ട്രോ
Saturday, August 20, 2022 12:53 AM IST
കൊ​​​ച്ചി: കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ല്‍ ലി​​​മി​​​റ്റ​​​ഡും കേ​​​ര​​​ള സ്റ്റാ​​​ര്‍ട്ട​​​പ്പ് മി​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ക്കാ​​​യി ദേ​​​ശീ​​​യ​​​ത​​​ല ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

കോ​​​മെ​​​റ്റി​​​ക് 2022 എ​​​ന്ന് പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ടെ​​​ക്‌​​​നോ​​​ള​​​ജി ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ ച​​​ല​​​ഞ്ചി​​​ല്‍ ഐ​​​ഡി​​​യ​​​ത്തോ​​​ണും ഹാ​​​ക്ക​​​ത്തോ​​​ണും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഒ​​​രു ടീ​​​മി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം ര​​​ണ്ടി​​​നും അ​​​ഞ്ചി​​​നും ഇ​​​ട​​​യി​​​ല്‍ ആ​​​യി​​​രി​​​ക്ക​​​ണം.


ഐ​​​ഡി​​​യ​​​ത്തോ​​​ണി​​​ന് സെ​​​പ്റ്റം​​​ബ​​​ര്‍ 15 വ​​​രെ​​​യും ഹാ​​​ക്ക​​​ത്തോ​​​ണി​​​ന് സെ​​​പ്റ്റം​​​ബ​​​ര്‍ 20 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം. ഐ​​​ഡി​​​യ​​​ത്ത​​​ണി​​​ലെ ഷോ​​​ര്‍ട്ട്ലി​​​സ്റ്റ് ചെ​​​യ്ത​​​വ​​​ർ​​​ക്കാ​​​യി സെ​​​പ്റ്റം​​​ബ​​​ര്‍ 25ന് ​​​ബൂ​​​ട്ട് ക്യാ​​​മ്പ് ന​​​ട​​​ത്തും.

ഹാ​​​ക്ക​​​ത്തോ​​​ണ്‍ മ​​​ത്സ​​​രം ഒ​​​ക്ടോ​​​ബ​​​ര്‍ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ക​​​ള​​​മ​​​ശേ​​​രി സ്റ്റാ​​​ര്‍ട്ട​​​പ്പ് മി​​​ഷ​​​ന്‍ കാ​​​മ്പ​​​സി​​​ല്‍ ന​​​ട​​​ക്കും. ര​​​ജി​​​സ്ട്രേ​​​ഷ​​​ന് startupmission. kerala.gov.in/pages/kometic സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.