കോ​മ​ണ്‍​വെ​ൽ​ത്ത് ജേ​താ​ക്ക​ൾ​ക്ക് സ​മ്മാ​ന​ത്തു​ക പ്ര​ഖ്യാ​പി​ക്ക​ണം: സതീശൻ
കോ​മ​ണ്‍​വെ​ൽ​ത്ത്  ജേ​താ​ക്ക​ൾ​ക്ക്  സ​മ്മാ​ന​ത്തു​ക പ്ര​ഖ്യാ​പി​ക്ക​ണം: സതീശൻ
Saturday, August 20, 2022 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ർ​​​മിം​​​ഗ്ഹാം കോ​​​മ​​​ണ്‍​വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സി​​​ൽ ഇ​​​ന്ത്യ​​​ക്കു വേ​​​ണ്ടി മെ​​​ഡ​​​ൽ നേ​​​ടി​​​യ മ​​​ല​​​യാ​​​ളി കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ​​​മ്മാ​​​ന​​​ത്തു​​​ക പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്തു ന​​​ൽ​​​കി.

മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ മെ​​​ഡ​​​ൽ ജേ​​​താ​​​ക്ക​​​ൾ​​​ക്ക് സ​​​മ്മാ​​​ന​​​ത്തു​​​ക പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തേ മാ​​​തൃ​​​ക​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള മെ​​​ഡ​​​ൽ ജേ​​​താ​​​ക്ക​​​ൾ​​​ക്കും സ​​​മ്മാ​​​ന​​​ത്തു​​​ക പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.


ബ​​​ർ​​​മിം​​​ഗ്ഹാം കോ​​​മ​​​ണ്‍​വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ അ​​​ഭി​​​മാ​​​ന​​​മു​​​യ​​​ർ​​​ത്തി മെ​​​ഡ​​​ൽ നേ​​​ടി​​​യ​​​വ​​​രി​​​ൽ അ​​​ഞ്ച് മ​​​ല​​​യാ​​​ളി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ട്രി​​​പ്പി​​​ൾ ജം​​​പ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​ൽ​​​ദോ​​​സ് പോ​​​ളും അ​​​ബ്ദു​​​ള്ള അ​​​ബൂ​​​ബ​​​ക്ക​​​റു​​​മാ​​​ണ് സ്വ​​​ർ​​​ണ​​​വും വെ​​​ള്ളി​​​യും നേ​​​ടി​​​യ​​​ത്. ലോം​​​ഗ് ജം​​​പി​​​ൽ എം. ​​​ശ്രീ​​​ശ​​​ങ്ക​​​റും ഹോ​​​ക്കി​​​യി​​​ൽ പി.​​​ആ​​​ർ ശ്രീ​​​ജേ​​​ഷും വെ​​​ള്ളി മെ​​​ഡ​​​ലു​​​ക​​​ൾ നേ​​​ടി. ട്രീ​​​സ ജോ​​​ളി ബാ​​​റ്റ്മി​​​ൻ​​​ഡ​​​നി​​​ൽ വെ​​​ള്ളി​​​യും വെ​​​ങ്ക​​​ല​​​വും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ​​​ർ​​​ക്കു സ​​​മ്മാ​​​ന​​​ത്തു​​​ക പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.