രാ​ഷ്‌ട്രദീ​പി​ക ഡാ​ൻ​സ് ഫെ​സ്റ്റ് 29ന്
രാ​ഷ്‌ട്രദീ​പി​ക ഡാ​ൻ​സ് ഫെ​സ്റ്റ് 29ന്
Thursday, October 6, 2022 1:21 AM IST
തൃ​ശൂ​ർ: ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള മ​ധ്യാ​ഹ്ന​പ​ത്ര​മാ​യ രാഷ്‌ട്രദീ​പി​ക​യു​ടെ മു​പ്പ​താം പി​റ​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഡാ​ൻ​സ് ഫെ​സ്റ്റ് 29ന് ​തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ന​ട​ക്കും.

ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന ടീ​മി​ന് 33,333 രൂ​പ​യും ട്രോ​ഫി​യു​മാ​ണ് സ​മ്മാ​നം. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 22,222 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 11,111 രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന മ​റ്റു ടീ​മു​ക​ൾ​ക്കെ​ല്ലാം 5,000 രൂ​പ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി ന​ൽ​കും.


സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ൽ​നി​ന്ന് ഓ​രോ ടീ​മിനെയാ​ണ് പ​ങ്കെ​ടു​പ്പി​ക്കു​ക. ഒ​രു ടീ​മി​ൽ അ​ഞ്ചു​മു​ത​ൽ 12 വ​രെ അം​ഗ​ങ്ങ​ൾ​ക്കു പ​ങ്കെ​ടു​ക്കാം. ഏ​തു ഭാ​ഷ​യി​ലു​ള്ള പാ​ട്ടും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​പ​യോ​ഗി​ക്കാം. ആ​യി​രം രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു​മാ​യി ഇ​തോ​ടൊ​പ്പ​മു​ള്ള ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​ക. ഫോ​ണ്‍: 93495 99031, 9446455384
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.