ആ​രോ​ഗ്യവ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, November 29, 2022 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്ന​​​താ​​​യി മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ. ഇ​​​ത്ത​​​രം സ​​​മീ​​​പ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ർ​​​ന്നാ​​​ൽ റി​​​പ്പോ​​​ർ​​​ട്ടു​​​മാ​​​യി സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ക​​​മ്മീ​​​ഷ​​​ൻ മു​​​മ്പാ​​​കെ നേ​​​രി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ സ​​​മ​​​ൻ​​​സ് അ​​​യ​​​യ്ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നും അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​സ്റ്റീസ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക്ക് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞു.

കാ​​​ൻ​​​സ​​​ർ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ പേ​​​രി​​​ലു​​​ള്ള കൊ​​​ള്ള​​​യും ത​​​ട്ടി​​​പ്പും ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളെക്കുറി​​​ച്ച് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട റി​​​പ്പോ​​​ർ​​​ട്ട് ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി ഏ​​​ഴ് ഓ​​​ർ​​​മക്കു​​​റി​​​പ്പു​​​ക​​​ൾ അ​​​യ​​​ച്ചി​​​ട്ടും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​തി​​​നെ​​​തി​​​രേയാ​​​ണ് അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​സ്റ്റീ​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക്കി​​​ന്‍റെ നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​നം. റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ൽ നി​​​ന്നും സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നെ ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​ട്ട് പോ​​​ലും മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞു.​​ഡി​​​സം​​​ബ​​​ർ 20ന് ​ ​​​ന​​​ട​​​ക്കു​​​ന്ന സി​​​റ്റിം​​​ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.