ബൈക്കി​ൽ ലോ​റി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, November 30, 2022 11:58 PM IST
പൊ​​ൻ​​കു​​ന്നം: പു​​ന​​ലൂ​​ർ-​​മൂ​​വാ​​റ്റു​​പു​​ഴ സം​​സ്ഥാ​​ന​​പാ​​ത​​യു​​ടെ ഭാ​​ഗ​​മാ​​യ പാ​​ലാ-​​പൊ​​ൻ​​കു​​ന്നം റോ​​ഡി​​ൽ ഇ​​ള​​ങ്ങു​​ളം ര​​ണ്ടാം​​മൈ​​ലി​​ന് സ​​മീ​​പം ബൈ​​ക്കി​​ൽ ലോ​​റി​​യി​​ടി​​ച്ച് വീ​​ട്ട​​മ്മ മ​​രി​​ച്ചു.

ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രി പ​​ന​​മ​​റ്റം മാ​​ട​​ത്താ​​നി​​യി​​ൽ എം.​​എ​​ൻ. ലേ​​ഖ (വി​​ജി-49)​​യാ​​ണ് മ​​രി​​ച്ച​​ത്. ബൈ​​ക്ക് ഓ​​ടി​​ച്ചി​​രു​​ന്ന ബ​​ന്ധു അ​​ർ​​ജു​​ൻ കൃ​​ഷ്ണ (22)യ്ക്ക് ​​സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. അ​​ർ​​ജു​​നെ തെ​​ള്ള​​ക​​ത്ത് സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​​ന്നി​നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പ​​ത്ത​​നാ​​പു​​ര​​ത്തു​​നി​​ന്ന് വാ​​ഴ​​ക്കു​​ള​​ത്തേ​​ക്ക് കൈ​​ത​​ച്ച​​ക്ക ക​​യ​​റ്റി പോ​​കു​​ക​​യാ​​യി​​രു​​ന്നു ലോ​​റി. അ​​ക്ക​​ര​​ക്കു​​ന്ന് റോ​​ഡി​​ലേ​​ക്ക് ബൈ​​ക്ക് തി​​രി​​ഞ്ഞ് ക​​യ​​റു​​ന്ന​​തി​​നി​​ടെ പി​​ന്നാ​​ലെ​​യെ​​ത്തി​​യ ലോ​​റി ഇ​​ടി​​ച്ചു​​വീ​​ഴ്ത്തി.


തെ​​റി​​ച്ചു​​വീ​​ണ ലേ​​ഖ ലോ​​റി​​യു​​ടെ ച​​ക്ര​​ത്തി​​ന​​ടി​​യി​​ൽ​​പ്പെ​​ട്ട് സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​ത​​ന്നെ മ​​രി​​ച്ചു. ലോ​​റി ഡ്രൈ​​വ​​ർ വ​​ട​​ക്കാ​​ഞ്ചേ​​രി മം​​ഗ​​ലം ന​​ന്ദ​​ന​​ത്തി​​ൽ ഗി​​രീ​​ഷ്(48) നെ ​​പൊ​​ൻ​​കു​​ന്നം പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ലോ​​റി അ​​മി​​ത​​വേ​​ഗ​​ത്തി​​ലാ​​യി​​രു​​ന്ന​​തി​​നാ​​ൽ ബൈ​​ക്കി​​ൽ ഇ​​ടി​​ച്ച ശേ​​ഷം മു​​മ്പോ​​ട്ടു​​നീ​​ങ്ങി​​യാ​​ണ് നി​​ന്ന​​ത്.

പ​​ന​​മ​​റ്റം മാ​​ട​​ത്താ​​നി​​ൽ നാ​​രാ​​യ​​ണ​​ൻ നാ​​യ​​രു​​ടെ​​യും വ​​ത്സ​​ല​​യു​​ടെ​​യും മ​​ക​​ളാ​​ണ് ലേ​​ഖ. ഭ​​ർ​​ത്താ​​വ്: പ​​രേ​​ത​​നാ​​യ ഗോ​​പ​​കു​​മാ​​ർ(​​റാ​​ന്നി). മ​​ക​​ൾ: ഗോ​​പി​​ക കൃ​​ഷ്ണ​​രാ​​ജ്. മൃ​​ത​​ദേ​​ഹം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. സം​​സ്‌​​കാ​​രം വ്യാ​​ഴാ​​ഴ്ച വീ​​ട്ടു​​വ​​ള​​പ്പി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.