വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​ജ​വാ​നു നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
വീ​ര​മൃ​ത്യു വ​രി​ച്ച  ധീ​ര​ജ​വാ​നു നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Thursday, December 1, 2022 11:50 PM IST
പാ​​​ല​​​ക്കാ​​​ട്: മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ൻ എ​​​സ്. മു​​​ഹ​​​മ്മ​​​ദ് ഹ​​​ക്കീ​​​മി​​​നു ജ​​​ന്മ​​​നാ​​​ട് വി​​​ട​​​ന​​​ൽ​​​കി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു ധോ​​​ണി ഉ​​​മ്മി​​​ണി സ്കൂ​​​ളി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ച​​​പ്പോ​​​ൾ ഭാ​​​ര്യ റം​​​സീ​​​ന​​​യും നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി മ​​​ക​​​ൾ അ​​​ഫ്ഷി​​​ൻ ഫാ​​​ത്വി​​​മ​​​യും അ​​​വ​​​സാ​​​ന​​​മാ​​​യി ഹ​​​ക്കീ​​​മി​​​ന് സ​​​ല്യൂ​​​ട്ട് ന​​​ൽ​​​കി. വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​ൻ എം​​​പി​​​യ​​​ട​​​ക്കം ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ ധീ​​​ര​​​സൈ​​​നി​​​ക​​​ന് അ​​​ന്ത്യോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​യി ധോ​​​ണി​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. ധോ​​​ണി സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ റീ​​​ത്ത് സ​​​മ​​​ർ​​​പ്പി​​​ച്ചു.


ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​ണു​ ഛത്തീ​​​സ്ഗ​​​ഡി​​​ൽ മാ​​​വോ​​​യി​​​സ്റ്റാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സി​​​ആ​​​ർ​​​പി​​​എ​​​ഫ് കോ​​ബ്ര യൂ​​ണി​​റ്റ് അം​​ഗ​​മാ​​യ ഹെ​​ഡ് കോ​​ൺ​​സ്റ്റ​​ബി​​ൾ മു​​​ഹ​​​മ്മ​​​ദ് ഹ​​​ക്കീം വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്. ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി ഛത്തീ​​​സ്ഗ​​​ഡി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 2007 ലാ​​​ണ് ഹ​​​ക്കീം ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്. ര​​​ണ്ട് മാ​​​സം മു​​​ൻ​​​പ് നാ​​​ട്ടി​​​ൽ വ​​​ന്നി​​​രു​​​ന്നു. ജ​​​നു​​​വ​​​രി​​​യി​​​ൽ നാ​​​ട്ടി​​​ൽ വ​​​രാ​​​നി​​​രി​​​ക്കെ​​​യാ​​​യി​​രു​​ന്നു മ​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.