ബാ​ല​പീ​ഡ​നം: അ​മ്മ​യ്ക്കെ​തി​രേ പ​തി​നൊ​ന്നു​കാ​ര​ന്‍റെ പ​രാ​തി
ബാ​ല​പീ​ഡ​നം:  അ​മ്മ​യ്ക്കെ​തി​രേ പ​തി​നൊ​ന്നു​കാ​ര​ന്‍റെ പ​രാ​തി
Wednesday, April 24, 2024 1:22 AM IST
പ​​​യ്യ​​​ന്നൂ​​​ർ: പ​​​തി​​​നൊ​​​ന്നു​​​കാ​​​ര​​​നാ​​​യ മ​​​ക​​​നെ ശാ​​​രീ​​​രി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച​​​തി​​​ന് അ​​​മ്മ​​​യ്ക്കെ​​​തി​​​രേ പ​​​യ്യ​​​ന്നൂ​​​ർ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു കൂ​​​ടി​​​യാ​​​ണ് അ​​​മ്മ. 2022 ഡി​​​സം​​​ബ​​​ർ മാ​​​സ​​​ത്തി​​​ൽ രാ​​​മ​​​ന്ത​​​ളി​​​യി​​​ലെ വീ​​​ട്ടി​​​ൽ കൈ​​​ക​​​ൾ പി​​​റ​​​കി​​​ൽ കെ​​​ട്ടി ക​​​ണ്ണി​​​ൽ മു​​​ള​​​കു​​​പൊ​​​ടി തേ​​​ച്ച​​​താ​​​യി പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

മ​​​റ്റൊ​​​രു ദി​​​വ​​​സം വീ​​​ട്ടി​​​ൽ കി​​​ട​​​ന്നു​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന കു​​​ട്ടി വാ​​​തി​​​ൽ തു​​​റ​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ മു​​​റി​​​യു​​​ടെ ജ​​​ന​​​ൽ ഗ്ലാ​​​സ് എ​​​റി​​​ഞ്ഞു ത​​​ക​​​ർ​​​ത്ത​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് കു​​​ട്ടി​​​യു​​​ടെ കൈ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​യ​​​താ​​​യും പ​​​രാ​​​തി​​​യി​​​ലു​​​ണ്ട്.


11 കാ​​​ര​​​നാ​​​യ കു​​​ട്ടി ചൈ​​​ൽ​​​ഡ് ലൈ​​​നി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്ന് കു​​​ട്ടി​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് പ​​​യ്യ​​​ന്നൂ​​​ർ പോ​​​ലീ​​​സ് ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.