തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റയാൾ മൂന്നാഴ്ചയ്ക്കു ശേഷം മരിച്ചു
തെ​രു​വു​നാ​യ​യു​ടെ  ക​ടി​യേ​റ്റയാൾ മൂന്നാഴ്ചയ്ക്കു ശേഷം മരിച്ചു
Wednesday, April 24, 2024 2:24 AM IST
ആ​​​ലു​​​വ: കെ​​​എ​​​സ്ആ​​​ർ​​ടി​​​സി പ​​​രി​​​സ​​​ര​​​ത്ത് തെ​​​രു​​​വു​​​നാ​​​യ​​​യു​​​ടെ ക​​​ടി​​​യേ​​​റ്റ 13 യാ​​​ത്ര​​​ക്കാ​​​രി​​​ലൊ​​​രാ​​​ൾ മ​​​രി​​ച്ചു. ​പെ​​​രു​​​മ്പാ​​​വൂ​​​ർ ആ​​​യ​​​ത്തു​​​പ​​​ടി പ​​​ള്ളി​​​ക്ക​​​ര​​​ക്കാ​​​ര​​​ൻ പി.​​​പി. പ​​​ത്രോ​​​സ് (പോ​​​ള​​​ച്ച​​​ൻ - 57) ആ​​ണ് മ​​​രി​​ച്ച​​ത്. ​ ഏ​​​പ്രി​​​ൽ ഒ​​ന്നി​​നും ര​​ണ്ടി​​നും കെ​​​എ​​​സ്ആ​​​ർ​​ടി​​​സി പ​​​രി​​​സ​​​ര​​​ത്തും റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ റോ​​​ഡി​​​ലും 13 പേ​​രെ തെ​​​രു​​​വു​​​നാ​​​യ ക​​​ടി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണു പ​​​ത്രോ​​​സ്.

എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ​. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​രി​​​ക്കെ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​യാ​​​ണു മ​​​രി​​​ച്ച​​​ത്. നാ​​​യ​​​യു​​ടെ ക​​​ടി​​​യേ​​​ൽ​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സാ​​​ധാ​​​ര​​​ണ എ​​​ടു​​​ക്കാ​​​റു​​​ള്ള വാ​​​ക്സി​​​ൻ പോ​​​ള​​​ച്ച​​​നും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. അ​​​ന്ന് ആ​​​ദ്യഡോ​​​സ് വാ​​​ക്സി​​​നെ​​​ടു​​ത്തു.


ഒ​​​രാ​​​ഴ്ച മു​​​മ്പ് പ​​​നി വ​​​ന്ന​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി. ര​​​ണ്ടു ദി​​​വ​​​സം മു​​​മ്പാ​​​ണ് പേ​​വി​​​ഷ​​​ബാ​​​ധ ല​​ക്ഷ​​ണ​​ങ്ങ​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്. ഭാ​​​ര്യ: എ​​​ൽ​​​സി. മ​​​ക്ക​​​ൾ: റി​​​ജോ, റി​​​ന്‍റോ. മ​​​രു​​​മ​​​ക്ക​​​ൾ: ജി​​​ജി, ജി​​​ന്‍റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.