റയാൻ സ്കൂൾ കൊലപാതകം: തെളിവെടുപ്പ് തുടങ്ങി
റയാൻ സ്കൂൾ കൊലപാതകം: തെളിവെടുപ്പ് തുടങ്ങി
Thursday, November 9, 2017 1:47 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ക്ക​ടു​ത്ത് ഗു​രു​ഗ്രാ​മി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി ക​ഴു​ത്ത​റത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സി​ബി​ഐ തെ​ളി​വെ​ടു​പ്പു തു​ട​ങ്ങി. പ്ര​തി​യാ​യ പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ക​ത്തി വാ​ങ്ങി​യ ക​ട​യി​ലും സ്കൂ​ളി​ലും എ​ത്തി​ച്ചു കൃ​ത്യ​ത്തി​ന്‍റെ പു​ന​രാ​വി​ഷ്ക​ര​ണം ന​ട​ത്തും.

കു​ട്ടി​ക​ളു​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി കൃ​ത്യം താ​നാ​ണു ചെ​യ്തെ​ന്നു പി​താ​വി​ന്‍റെ​യും സ്വ​ത​ന്ത്ര സാ​ക്ഷി​ക​ളു​ടെ​യും മു​ന്നി​ൽ സ​മ്മ​തി​ച്ചു​വെ​ന്ന് സി​ബി​ഐ അ​റി​യി​ച്ചു. ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു വി​ദ്യാ​ർ​ഥി പ്ര​തി​യാ​കു​ന്ന കേ​സ് സി​ബി​ഐ ആ​ദ്യ​മാ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ വി​ദ്യാ​ർ​ഥി​യെ ഇ​ന്ന​ലെ മൂ​ന്നു ദി​വ​സ​ത്തേ​ക്കു ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. അ​തി​നി​ടെ, കേ​സി​ൽ ആ​ദ്യം അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഗു​രു​ഗ്രാം പോ​ലീ​സ് ത​ങ്ങ​ൾക്കു മേ​ൽ സ​മ്മ​ർ​ദ​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നെ​ന്നും നേ​രാ​യ വ​ഴി​ക്കാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ അ​ശോ​ക് എ​ന്ന​യാ​ളാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നും ഇ​തി​നു​പ​യോ​ഗി​ച്ച ക​ത്തി ഇ​യാ​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു എ​ന്നു​മാ​ണ് പോലീസ് പ​റ​ഞ്ഞി​രു​ന്ന​ത്.


എ​ന്നാ​ൽ, പി​ന്നീ​ട് പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് കു​റ്റ​ക്കാ​ര​ൻ എ​ന്നു സി​ബി​ഐ ക​ണ്ടെ​ത്തി​യ​പ്പോ​ൾ ക​ഥ​യാ​കെ മാ​റി. ബ​സ് ജീ​വ​ന​ക്കാ​ര​ന്‍റെ ക​ത്തി എ​ടു​ത്ത വി​ദ്യാ​ർ​ഥി കൊ​ല​യ്ക്കു ശേ​ഷം അ​തു പൂ​ർ​വ സ്ഥാ​ന​ത്ത് ഉ​പേ​ക്ഷി​ച്ച​താ​കാം എ​ന്നാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.