ജെഎൻയുവിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനം: നിർമല സീതാരാമൻ
ജെഎൻയുവിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനം: നിർമല സീതാരാമൻ
Wednesday, September 19, 2018 12:12 AM IST
ന്യൂ​​ഡ​​ൽ​​ഹി: ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ന്ത്യാ വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ പി​​ടി​​യി​​ല​​മ​​രു​​ക​​യാ​​ണെ​​ന്ന വി​​വാ​​ദ പ്ര​​സ്താ​​വ​​ന​​യു​​മാ​​യി പ്ര​​തി​​രോ​​ധ മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ൻ. വി​​ദ്യാ​​ർ​​ഥി യൂ​​ണി​​യ​​ൻ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് ഇ​​ന്ത്യാ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി ബ​​ന്ധ​​മു​​ണ്ട്. ചി​​ല വി​​ദ്യാ​​ർ​​ഥി യൂ​​ണി​​യ​​ൻ നേ​​താ​​ക്ക​​ളും ഇ​​ത്ത​​രം പ്ര​​വൃ​​ത്തി​​ക​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ന്നു. ഇ​​ന്ത്യാവി​​രു​​ദ്ധ ശ​​ക്തി​​ക​​ളു​​മാ​​യി ചേ​​ർ​​ന്ന് ജെ​​എ​​ൻ​​യു​​വി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തു ക​​ടു​​ത്ത ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കു​​ന്നു​​ണ്ടെന്നും ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

ഇ​​ന്ത്യ​​ൻ വി​​മ​​ൻ​​സ് പ്ര​​സ് കോ​​ർ​​സി​​ൽ വ​​നി​​താ മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യു​​ള്ള സം​​വാ​​ദ​​ത്തി​​നി​​ടെ​​യാ​​ണ് മ​​ന്ത്രി വി​​വാ​​ദ പ്ര​​സ്താ​​വ​​ന ന​​ട​​ത്തി​​യ​​ത്.


ല​​ഘു​​ലേ​​ഖ​​ക​​ളി​​ലൂ​​ടെ​​യും ബ്രോ​​ഷ​​റു​​ക​​ളി​​ലൂ​​ടെ​​യും ജെ എൻ​​യു​​വി​​ന് അ​​ക​​ത്തുനി​​ന്നും ഇ​​ന്ത്യ​​ക്കെ​​തി​​രേ യു​​ദ്ധം പ്ര​​ഖ്യാ​​പി​​ക്കു​​ക​​യാ​​ണെ​​ന്നു മ​​ന്ത്രി പ​​റ​​ഞ്ഞു. ഇ​​ന്ത്യാവി​​രു​​ദ്ധ ശ​​ക്തി​​ക​​ളു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്കു​​ന്ന​​ത് അം​​ഗീ​​ക​​രി​​ക്കാ​​നാ​​കി​​ല്ലെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് പി​​ന്നാ​​ലെ ജെ​​എ​​ൻ​​യു കാ​​ന്പ​​സി​​നു​​ള്ളി​​ൽ എ​​ബി​​വി​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ വ്യാ​​പ​​ക അ​​ക്ര​​മ​​ണം അ​​ഴി​​ച്ചു വി​​ടു​​ന്ന​​തി​​നി​​ടെ​​യാ​​ണ് മ​​ന്ത്രി​​യു​​ടെ വി​​വാ​​ദ പ്ര​​സ്താ​​വ​​നകൂ​​ടി വ​​ന്നി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.