വായിക്കാനാകാത്ത കുറിപ്പടി: ഡോക്ടർമാർക്ക് 5000 രൂപ പിഴ വിധിച്ച് കോടതി
വായിക്കാനാകാത്ത കുറിപ്പടി: ഡോക്ടർമാർക്ക് 5000 രൂപ പിഴ വിധിച്ച് കോടതി
Friday, October 5, 2018 12:28 AM IST
ന്യൂ​ഡ​ൽ​ഹി: വാ​യി​ച്ചാ​ൽ രോ​ഗി​ക്കും മെ​ഡി​ക്ക​ൽ സ്റ്റോ​റു​കാ​ര​നും മ​ന​സി​ലാ​കാ​ത്ത ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ​ടി​യേ​ക്കു​റി​ച്ചു​ള്ള ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഇ​നി വേ​ണ​മെ​ങ്കി​ൽ കോ​ട​തി​യി​ൽ നി​ന്നു പ​രി​ഹാ​ര​മു​ണ്ടാ​യേ​ക്കും. അ​ല​ാഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ല​ക്നോ ബെ​ഞ്ചാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​പൂ​ർ​വ​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. മോ​ശം കൈ​യ​ക്ഷ​ര​ത്തി​ൽ റി​പ്പോ​ർ​ട്ടെ​ഴു​തി​യ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് 5000 രൂ​പ വീ​തം പി​ഴ!

വ്യ​ത്യ​സ്ത​മാ​യ മൂ​ന്നു കേ​സു​ക​ളി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. രോ​ഗി​ക​ളു​ടെ പ​രി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു സീ​താ​പുർ, ഉ​ന്നാ​വോ, ഗോ​ണ്ട എ​ന്നീ ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച കോ​ട​തി, ഡോ​ക്ട​ർ​മാ​രെ സ​മ​ൻ​സ് അ​യ​ച്ചു കോ​ട​തി​യി​ലേ​ക്കു വി​ളി​പ്പി​ച്ചു. റി​പ്പോ​ർ​ട്ടി​ലെ​ഴു​തി​യി​രി​ക്കു​ന്ന​ത് എ​ന്തെ​ന്നു വാ​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് വി​ളി​ച്ചു വ​രു​ത്തി​യ​തെ​ന്ന് അ​റി​യി​ച്ചു. അ​മി​ത ജോ​ലി ഭാ​രം കാ​ര​ണ​മാ​ണ് ത​ങ്ങ​ൾ​ക്ക് കൈ​യ​ക്ഷ​രം ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ വാ​ദം.


ഇ​തു കേ​ട്ട കോ​ട​തി, 5000 രൂ​പ വീ​തം പി​ഴ​യൊ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​ർ മോ​ശം കൈ​യ​ക്ഷ​ര​ത്തി​ലെ​ഴു​തു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ന്നി​വ​ർ​ക്കു കോ​ട​തി നി​ർ​ദേ​ശ​വും ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.