വിമാനത്തിൽ മദ്യം നൽകിയില്ല, എയർ ഇന്ത്യ ജീവനക്കാരോടു കയർത്ത വിദേശ വനിത അറസ്റ്റിൽ
Wednesday, November 14, 2018 11:55 PM IST
മും​​​ബൈ: കൂ​​​​​ടു​​​​​ത​​​​​ൽ മ​​​​​ദ്യം ന​​​​​ൽ​​​​​കാ​​​​​ത്ത​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​നോ​​​​​ട് വി​​​​​മാ​​​​​ന​​​​​യാ​​​​​ത്ര​​​​​ക്കാ​​​​​രി അ​​​​​പ​​​​​മ​​​​​ര്യാ​​​​​ദ​​​​​യാ​​​​​യി പെ​​​​​രു​​​​​മാ​​​​​റി. മും​​​​​ബൈ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ബു​​​​​ധ​​​​​നാ​​​​​ഴ്ച ല​​​​​ണ്ട​​​​​നി​​​​​ലേ​​​​​ക്ക് പു​​​​​റ​​​​​പ്പെ​​​​​ട്ട വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് സം​​​​​ഭ​​​​​വം.

ബി​​​​​സി​​​​​ന​​​​​സ് ക്ലാ​​​​​സി​​​​​ൽ യാ​​​​​ത്ര ചെ​​​​​യ്ത വി​​​​​ദേ​​​​​ശി​​​​​യാ​​​​​ണ് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​നു നേ​​​​​രേ അ​​​​​സ​​​​​ഭ്യ​​​​​വ​​​​​ർ​​​​​ഷം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. കാ​​​​​ബി​​​​​ൻ ക്രൂ ​​​​​അം​​​​​ഗം റി​​​​​ക്കാ​​​​​ർ​​​​​ഡ് ചെ​​​​​യ്ത വീ​​​​​ഡി​​​​​യോ ദൃ​​​​​ശ്യ​​​​​ത്തി​​​​​ലും ഇ​​​​​ക്കാ​​​​​ര്യം വ്യ​​​​​ക്ത​​​​​മാ​​​​​ണ്.

അനുവദനീയമായ നാ​​​​ലു ക്വാ​​​​ർ​​​​ട്ട​​​​ർ ബോ​​​​ട്ടി​​​​ൽ വൈ​​​​ൻ യാ​​​​ത്ര​​​​ക്കാ​​​​രി​​​​ക്കു ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. മ​​​​ത്തു​​​​പി​​​​ടി​​​​ച്ച യാ​​​​ത്ര​​​​ക്കാ​​​​രി വീ​​​​ണ്ടും വൈ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ ന​​​​ൽ​​​​കാ​​​​തി​​​​രു​​​​ന്ന​​​​താ​​​​ണ് അ​​​​സ​​​​ഭ്യ​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു കാ​​​​ര​​​​ണം.

എ​യ​ർ ഇ​ന്ത്യ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നു ല​ണ്ട​നി​ലെ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.