ഡൽഹിയിൽ ബോളിവുഡ് താരത്തിനു നേരേ കവർച്ചാസംഘത്തിന്‍റെ ആക്രമണം
ഡൽഹിയിൽ ബോളിവുഡ് താരത്തിനു നേരേ കവർച്ചാസംഘത്തിന്‍റെ ആക്രമണം
Tuesday, January 22, 2019 1:59 AM IST
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് താ​രം ഫ​ർ​ഹീ​ൻ പ്ര​ഭാ​ക​റെ ഡ​ൽ​ഹി​യി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണ സം​ഘം ആ​ക്ര​മി​ച്ചു കൊ​ള്ള​യ​ടി​ച്ചു. ന​ടി​യു​ടെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു എ​ന്നാ​ണു പ​രാ​തി. സാ​കേ​തി​ലെ ഷോ​പ്പിം​ഗ് മാ​ളി​ലേ​ക്കു വ​രു​ന്ന വ​ഴി​യാ​യി​രു​ന്നു സം​ഭ​വം. ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ കാ​ത്തു കി​ട​ക്കു​ന്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

കാ​റി​ന്‍റെ ചി​ല്ല് താ​ഴ്ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട സം​ഘം ന​ടി​ക്കു നേ​രേ ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ചി​ല്ല് താ​ഴ്ത്തി​യ ഉ​ട​ൻ പ​ഴ്സും മ​റ്റു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും കൈ​ക്ക​ലാ​ക്കി. മോ​ഷ​ണ ശ്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഫ​ർ​ഹീ​നെ​തി​രേ ആ​ക്ര​ണം ഉ​ണ്ടാ​യ​ത്. ക​വ​ർ​ച്ച​യ്ക്കു​ശേ​ഷം റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ക​യ​റി അ​ക്ര​മി സം​ഘം ര​ക്ഷ​പെ​ട്ടു.


ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ ബോ​ധം കെ​ട്ടു​വീ​ണ ഫ​ർ​ഹീ​നെ പി​ന്നാ​ലെ​യെ​ത്തി​യ സൈ​നി​ക​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മു​ൻ ക്രി​ക്ക​റ്റ് താ​രം മ​നോ​ജ് പ്ര​ഭാ​ക​റി​ന്‍റെ ഭാ​ര്യ​യാ​ണ് ഫ​ർ​ഹീ​ൻ. മോ​ഷ്ടാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ ന​ന്പ​ർ ല​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.