ജ​വാ​ന്‍റെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര​യി​ൽ കൈ​വീ​ശി, ചിരിച്ച് ബി​ജെ​പി എം​പി
Monday, February 18, 2019 12:53 AM IST
ന്യൂ​​ഡ​​ൽ​​ഹി: ജ​​മ്മു കാ​​ഷ്മീ​​രി​​ൽ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​​ന്‍റെ മൃ​​ത​​ദേ​​ഹ​​വും വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള വി​​ലാ​​പ​​യാ​​ത്ര​​യെ റോ​​ഡ് ഷോ​​യാ​​ക്കി​​യ ബി​​ജെ​​പി എം​​പി സാ​​ക്ഷി മ​​ഹാ​​രാ​​ജ് വി​​വാ​​ദ​​ത്തി​​ൽ. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ഉ​​ന്നാ​​വോ സ്വ​​ദേ​​ശി​​യാ​​യ സൈ​​നി​​ക​​ൻ അ​​ജി​​ത് കു​​മാ​​ർ ആ​​സാ​​ദി​​ന്‍റെ സം​​സ്കാ​​ര ച​​ട​​ങ്ങി​​ലാ​​ണ് മ​​ണ്ഡ​​ല​​ത്തി​​ലെ എം​​പി​​യാ​​യ സാ​​ക്ഷി മ​​ഹാ​​രാ​​ജ് രാ​​ഷ്‌​ട്രീ​യം ക​​ല​​ർ​​ത്തി​​യ​​താ​യി വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്.

വി​​ലാ​​പ​​യാ​​ത്ര​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ​​വ​​ർ​​ക്കു ​നേ​​രെ മൃ​​ത​​ദേ​​ഹം വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള വാ​​ഹ​​ന​​ത്തി​​ൽ​​നി​​ന്നു സാ​​ക്ഷി മ​​ഹാ​​രാ​​ജ് ചി​​രി​​ക്കു​​ക​​യും അ​ഭി​വാ​ദ്യം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. സം​​ഭ​​വ​​ത്തി​​ന്‍റെ വീ​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ൾ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ പ്ര​​ശാ​​ന്ത് കു​​മാ​​ർ ട്വി​​റ്റ​​റി​​ൽ പ​​ങ്കു​​വ​​ച്ചു. ഇ​​തേ​​തു​​ട​​ർ​​ന്ന് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ബി​​ജെ​​പി നേ​​താ​​വി​​നെ​​തി​​രേ വ​​ൻ പ്ര​​തി​​ഷേ​​ധ​​മാ​​ണ് ഉ​​യ​​രു​​ന്ന​​ത്.

നേ​​ര​​ത്തെ, ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ ജ​​വാ​​ൻ​​മാ​​ർ മ​രി​ച്ച​തി​നു പി​​ന്നാ​​ലെ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ഝാ​​ൻ​​സി​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ​​തു വി​​മ​​ർ​​ശ​​നം ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തി​​യി​​രു​​ന്നു. ബി​​ജെ​​പി ഡ​​ൽ​​ഹി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ മ​​നോ​​ജ് തി​​വാ​​രി ഈ ​​സ​​മ​​യം സ്വ​​കാ​​ര്യ പ​​രി​​പാ​​ടി​​യി​​ൽ ഡാ​​ൻ​​സ് ചെ​​യ്ത​​തും ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ ​​പാ​​ർ​​ട്ടി റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​തും വി​​വാ​​ദ​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.