നിയമിച്ച് 24 മണിക്കൂറിനകം പാർട്ടി സെക്രട്ടറിയെ മാറ്റി പ്രിയങ്ക
നിയമിച്ച് 24 മണിക്കൂറിനകം പാർട്ടി സെക്രട്ടറിയെ മാറ്റി പ്രിയങ്ക
Friday, February 22, 2019 12:29 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​യാ​ളെ 24 മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്ന​തി​നി​ടെ സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി. ബി​ഹാ​റി​ലെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്ന ആ​രോ​പ​ണത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ​ഹാ​യി എ​ന്ന നി​ല​യി​ലാ​യി​രു​ന്നു കു​മാ​ർ ആ​ശി​ഷി​ന്‍റെ നി​യ​മ​നം.

പ്രി​യ​ങ്ക ത​ന്നെ​യാ​ണ് ഇ​യാ​ളെ സ്ഥാ​ന​ത്തു നി​ന്നു നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ വെ​ളി​പ്പെ​ടു​ത്തി. കി​ഴ​ക്ക​ൻ യു​പി​യു​ടെ ചു​മ​ത​ല​യു​ള്ള പ്രി​യ​ങ്ക​യു​ടെ ടീ​മി​ലേ​ക്ക് കു​മാ​ർ ആ​ശി​ഷ് അ​ട​ക്ക​മു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ചൊ​വ്വാ​ഴ്ച​യാ​ണ് കോ​ണ്‍ഗ്ര​സ് നി​യ​മ​ന പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്. യു​പി​യി​ലെ ആ​റു സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു കു​മാ​ർ ആ​ശി​ഷ്. ഇ​വ​രി​ൽ മൂ​ന്ന് പേ​ർ വീ​തം പ്രി​യ​ങ്ക ഗാ​ന്ധി​ക്കും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ പു​തി​യ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​ക്കെ​തി​രേ​യു​ള്ള കേ​സ് ഉ​ന്നയിച്ച് ബി​ഹാ​റി​ലെ ഐ​ക്യ​ജ​ന​താ​ദ​ൾ നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.


2005ൽ ​ബി​ഹാ​റി​ലെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യി​രു​ന്ന ഇ​യാ​ളെ അ​റ​സ്റ്റു​ണ്ടാ​യ​തി​നെത്തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. പി​ന്നീ​ട് പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തു​ക​യും ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ക​യും ചെ​യ്തു. ഈ ​വി​വ​രം അ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പ്രി​യ​ങ്ക​യാ​ണ് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യോ​ട് ഇ​യാ​ളെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തേത്തുട​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ്രി​യ​ങ്ക​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചു ബു​ധ​നാ​ഴ്ച കു​മാ​റി​നെ നീ​ക്കി പ​ക​രം സ​ച്ചി​ൻ നാ​യി​ക്കി​നെ നി​യ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.