പ്രജ്ഞാ സിംഗിനെതിരേ എട്ടു മുൻ ഡിജിപിമാർ
പ്രജ്ഞാ സിംഗിനെതിരേ എട്ടു മുൻ ഡിജിപിമാർ
Monday, April 22, 2019 12:41 AM IST
മും​​ബൈ: മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട മു​​ൻ മ​​​ഹാ​​​രാ​​ഷ്‌​​ട്ര എ​​​ടി​​​എ​​​സ് ത​​​ല​​​വ​​​ൻ ഹേ​​​മ​​​ന്ദ് ക​​​ർ​​​ക്ക​​​റെ​​​യ്ക്കെ​​​തി​​​രേ പ്ര​​​ജ്ഞ സിം​​​ഗ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​ത്തി​​നെ​​തി​​രേ എ​​ട്ടു മു​​ൻ ഡി​​ജി​​പി​​മാ​​ർ രം​​ഗ​​ത്തെ​​ത്തി.

പ്ര​​ജ്ഞാ സിം​​ഗി​​ന്‍റെ പ്ര​​സ്താ​​വ​​ന അ​​പ​​ല​​നീ​​യ​​വും ഖേ​​ദ​​ക​​ര​​വു​​മാ​​ണെ​​ന്ന് മു​​ൻ ഡി​​ജി​​പി​​മാ​​രാ​​യ ജൂ​​ലി​​യോ റി​​ബേ​​ര, പ്ര​​കാ​​ശ് സിം​​ഗ്, പി.​​കെ. ഹോ​​ർ​​മി​​സ് ത​​ര​​ക​​ൻ, ക​​മ​​ൽ​​കു​​മാ​​ർ, ജേ​​ക്ക​​ബ് പു​​ന്നൂ​​സ്, സ​​ഞ്ജീ​​വ് ദ​​യാ​​ൽ, ജ​​യ​​ന്തോ ചൗ​​ധ​​രി, എ​​ൻ. രാ​​മ​​ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു. ക​​​ർ​​​ക്ക​​​റ​​​യെ താ​​​ൻ ശ​​​പി​​​ച്ചു​​​കൊ​​​ന്ന​​​താ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​ജ്ഞാ സിം​​ഗ് പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.