മായാവതിയുടെ ബന്ധുക്കളുടെ 400 കോടി സ്വത്ത് കണ്ടുകെട്ടി
മായാവതിയുടെ ബന്ധുക്കളുടെ 400 കോടി സ്വത്ത് കണ്ടുകെട്ടി
Friday, July 19, 2019 12:24 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​എ​​​സ്പി നേ​​​താ​​​വ് മാ​​​യാ​​​വ​​​തി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ന്‍റെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും ബേ​​​നാ​​​മി പേ​​​രി​​​ലു​​​ള്ള നോ​​​യി​​​ഡ​​​യി​​​ലെ 400 കോ​​​ടി​​​രൂ​​​പ​​​യു​​​ടെ സ്വ​​​ത്ത് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ക​​​ണ്ടു​​​കെ​​​ട്ടി. ആ​​​ന​​​ന്ദ് കു​​​മാ​​​ർ, ഭാ​​​ര്യ വി​​​ചി​​​തേ​​​ർ ല​​​ത എ​​​ന്ന​​​വ​​​രു​​​ടെ പേ​​​രി​​​ലു​​​ള്ള ഏ​​​ഴ് ഏ​​​ക്ക​​​ർ ഭൂ​​​മി​​​യാ​​​ണ് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ ഡ​​​ൽ​​​ഹി ബേ​​​നാ​​​മി വി​​​രു​​​ദ്ധ യൂ​​​ണി​​​റ്റ് ക​​​ണ്ടു​​​കെ​​​ട്ടി​​​യത്. ബി​​​എ​​​സ്പി ദേ​​​ശീ​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ആ​​​ന​​​ന്ദ്കു​​​മാ​​​റി​​​നെ മാ​​​യാ​​​വ​​​തി അ​​​ടു​​​ത്തി​​​ടെ നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു. സ്ഥ​​​ല​​​ത്ത് പ​​​ഞ്ച ന​​​ക്ഷ​​​ത്ര ഹോ​​​ട്ട​​​ലും മ​​​റ്റ് ആ​​​ഡം​​​ബ​​​ര സൗ​​​ക​​​ര്യ​​​ങ്ങ​​​ളും പ​​​ണി​​​യു​​​ന്ന​​​തി​​​നാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.