ഡോ. എ.കെ. വാലിയ കോവിഡ് ബാധിച്ചു മരിച്ചു
ഡോ. എ.കെ. വാലിയ കോവിഡ് ബാധിച്ചു മരിച്ചു
Friday, April 23, 2021 12:23 AM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വും മു​ൻ ഡ​ൽ​ഹി മ​ന്ത്രി​യു​മാ​യ ഡോ. ​എ.​കെ. വാ​ലി​യ (72) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഡ​ൽ​ഹി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

ഷീ​ലാ ദീ​ഷി​ത് മ​ന്ത്രി​സ​ഭ​യി​ൽ ആ​രോ​ഗ്യ, ന​ഗ​ര​വി​ക​സ​ന വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. നാ​ലു ത​വ​ണ തു​ട​ർ​ച്ച​യാ​യി ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ർ​ഹ​ത​യി​ല്ലാ​ത്ത സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് സീ​റ്റ് ന​ൽ​കു​ന്നു​വെ​ന്നാ​രോ​പി​ച്ച് അ​ദ്ദേ​ഹം 2017 ൽ ​കോ​ണ്‍ഗ്ര​സ് വി​ട്ടു. പി​ന്നീ​ട് പാ​ർ​ട്ടി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി. 2020 ൽ ​കൃ​ഷ്ണ ന​ഗ​റി​ൽ​നി​ന്ന് മ​ൽ​സ​രി​ച്ചെ​ങ്കി​ലും ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ എ​സ്.​കെ. ബ​ഗ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.