അണ്ണാ ഡിഎംകെ പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനൻ അന്തരിച്ചു
അണ്ണാ ഡിഎംകെ പ്രസീഡിയം ചെയർമാൻ  ഇ. മധുസൂദനൻ അന്തരിച്ചു
Friday, August 6, 2021 12:19 AM IST
ചെ​​​ന്നൈ: അ​​​ണ്ണാ ഡി​​​എം​​​കെ പ്ര​​​സീഡി​​​യം ചെ​​​യ​​​ർ​​​മാ​​​ൻ ഇ. ​​​മ​​​ധു​​​സൂ​​​ദ​​​ന​​​ൻ(80) അ​​​ന്ത​​​രി​​​ച്ചു. വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

2007 മു​​​ത​​​ൽ അ​​​ണ്ണാ ഡി​​​എം​​​കെ പ്ര​​​സി​​​ഡീ​​​യം ചെ​​​യ​​​ർ​​​മാ​​​നാ​​​ണു മ​​​ധു​​​സൂ​​​ദ​​​ന​​​ൻ. ഇ​​​ദ്ദേ​​​ഹം ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്നി​​​ട​​​ത്തോ​​​ളം കാ​​​ലം ആ ​​​പ​​​ദ​​​വി​​​യി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ജ​​​യ​​​ല​​​ളി​​​ത പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. അ​​​ണ്ണാ ഡി​​​എം​​​കെ സ്ഥാ​​​പ​​​ക നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ മ​​​ധു​​​സൂ​​​ദ​​​ന​​​ൻ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​ജി. രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ ഉ​​​റ്റ അ​​​നു​​​യാ​​​യി ആ​​​യി​​​രു​​​ന്നു.


ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ണ്ണാ ഡി​​​എം​​​കെ​​​യി​​​ൽ പി​​​ള​​​ർ​​​പ്പു​​​ണ്ടാ​​​യ​​​പ്പോ​​​ൾ ഒ. ​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​ത്തി​​​നൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു മ​​​ധു​​​സൂ​​​ദ​​​ന​​​ൻ നി​​​ല​​​യു​​​റ​​​പ്പി​​​ച്ച​​​ത്. എം​​​ജി​​​ആ​​​റി​​​ന്‍റെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ണ്ണാ ഡി​​​എം​​​കെ​​​യി​​​ലു​​​ണ്ടാ​​​യ പി​​​ള​​​ർ​​​പ്പി​​​ൽ ജ​​​യ​​​ല​​​ളി​​​ത​​​യ്ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ജ​​​യ​​​ല​​​ളി​​​ത ആ​​​ദ്യ​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ 1991ൽ ​​​കൈ​​​ത്ത​​​റി വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്ത​​​ത് മ​​​ധു​​​സൂ​​​ദ​​​ന​​​നാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.