പ്ര​ശാ​ന്ത് കി​ഷോ​ർ ഉ​​​പ​​​ദേ​​​ശ​​​ക​​​സ്ഥാ​​​നം രാ​ജി​വ​ച്ചു
പ്ര​ശാ​ന്ത് കി​ഷോ​ർ  ഉ​​​പ​​​ദേ​​​ശ​​​ക​​​സ്ഥാ​​​നം രാ​ജി​വ​ച്ചു
Friday, August 6, 2021 12:19 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ത​​​ന്ത്ര​​​ജ്ഞ​​​ൻ പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​ർ പ​​​ഞ്ചാ​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​ക​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചു. കോ​​​ണ്‍​ഗ്ര​​​സി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ദ​​​വി ല​​​ഭി​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണു നീ​​​ക്കം.

പ​​ഞ്ചാ​​ബ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ടു​​ത്ത വ​​ർ​​ഷം ന​​ട​​ക്കാ​​നി​​രി​​ക്കേ​​യാ​​ണു പ്ര​​ശാ​​ന്ത് കി​​ഷോ​​റി​​ന്‍റെ രാ​​ജി. 2017ൽ ​​പ​​ഞ്ചാ​​ബി​​ൽ കോ​​ൺ​​ഗ്ര​​സി​​നാ​​യി ത​​ന്ത്ര​​ങ്ങ​​ളൊ​​രു​​ക്കി​​യ​​തു പ്ര​​ശാ​​ന്താ​​യി​​രു​​ന്നു. മാ​​ർ​​ച്ചി​​ലാ​​യി​​രു​​ന്നു പ്ര​​ശാ​​ന്ത് കി​​ഷോ​​റി​​നെ അ​​മ​​രീ​​ന്ദ​​റി​​ന്‍റെ പ്രി​​ൻ​​സ​​പ്പ​​ൽ അ​​ഡ്വൈ​​സ​​റാ​​യി നി​​യ​​മി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.