കൊ​ല​ക്കേ​സ് പ്ര​തി മ​രി​ച്ച നി​ല​യി​ൽ
Friday, September 17, 2021 11:15 PM IST
ഊട്ടി: വി​ഷം അ​ക​ത്ത് ചെ​ന്ന് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന കൊ​ല​പാ​ത​ക കേ​സ് പ്ര​തി ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. കു​ന്നൂ​ർ അ​ണി​ഹാ​ട സ്വ​ദേ​ശി ബെ​ന്നി (58) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ അ​ന്തോ​ണി​യ​മ്മാ​ളി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ.

കേ​സ് ഉൗ​ട്ടി മ​ഹി​ളാ കോ​ട​തി​യി​ൽ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. ഈ​മാ​സം 15ന് ​കേ​സി​ന്‍റെ അ​ന്തി​മ വി​ധി പ​റ​യാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ അ​വി​ടെ നി​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ​യും ക​ണ്ണു​വെ​ട്ടി​ച്ച് ഇ​യാ​ൾ ക​ട​ന്നു ക​ള​ഞ്ഞു. തു​ട​ർ​ന്ന് തെ​ര​ച്ചി​ലി​നി​ടെ കു​ന്നൂ​ർ വ​ണ്ടി​ഷോ​ല​യി​ൽ വെ​ച്ച് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​യാ​ൾ വി​ഷം ക​ഴി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.


ഉ​ട​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ ഫ​ലി​ക്കാ​തെ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. 2017 ഏ​പ്രി​ൽ 28നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.