ഭീമ കൊറേഗാവ്: സുധാ ഭരദ്വാജിനു ജാമ്യം
ഭീമ കൊറേഗാവ്: സുധാ ഭരദ്വാജിനു ജാമ്യം
Thursday, December 2, 2021 1:09 AM IST
മും​​​ബൈ: എ​​​ൽ​​​ഗാ​​​ർ പ​​​രി​​​ഷ​​​ത്-​​​മാ​​​വോ​​​യി​​​സ്റ്റ് കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തോ​​​ളം ജ​​​യി​​​ലി​​​ൽ​​​ കഴി​​​യുന്ന സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക അ​​​ഡ്വ. സു​​​ധാ ഭ​​​ര​​​ദ്വാ​​​ജി​​​നു ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​നി​​​ന്ന് അ​​​നു​​​കൂ​​​ല വി​​​ധി. യു​​​എ​​​പി​​​എ ചു​​​മ​​​ത്തി 2018 ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണ് ഇ​​​വ​​​ർ ഉ​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പൂ​​ന പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​തേ​​​സ​​​മ​​​യം മ​​​ല​​​യാ​​​ളി​​​യാ​​​യ റോ​​​ണ വി​​​ൽ​​​സ​​​ൺ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു​​​പേ​​​രു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളു​​​ക​​​യും ചെ​​​യ്തു.


ബൈ​​​ക്കു​​​ള വ​​​നി​​​താ ജ​​​യി​​​ലി​​​ൽ​​​കഴി​​​യു​​​ന്ന സു​​​ധ ഭ​​​ര​​​ദ്വാ​​​ജി​​​നോ​​​ട് ഈ​​​മാ​​​സം എ​​​ട്ടി​​​ന് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യി​​​ലെ​​​ത്തി ജാ​​​മ്യം നേ​​​ടാ​​​നാ​​​ണ് ഹൈക്കോടതി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ക​​​വി വ​​​ര​​​വ​​​ര റാ​​​വു ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്സാ ​​​ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ ജാ​​​മ്യ​​​ത്തി​​​ലാ​​​ണ്.ജ​​​സ്യൂ​​​ട്ട് വൈ​​​ദി​​​ക​​​ൻ ഫാ.​​​സ്റ്റാ​​​ൻ സ്വാ​​​മി ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ അ​​​ഞ്ചി​​​നു മും​​​ബൈ​​​യി​​​ലെ സ്വ​​​കാ​​​ര്യാ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​വ​​​ച്ച് അ​​​ന്ത​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.