റിലയൻസിനു പ്രതിദിന ലാഭം 111 കോടി രൂ​​​പ
Thursday, January 17, 2019 10:27 PM IST
മും​​​ബൈ: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​യു​​​ടെ ത്രൈ​​​മാ​​​സ അ​​​റ്റാ​​​ദാ​​​യം 10,000 കോ​​​ടി രൂ​​​പ ക​​​വി​​​ഞ്ഞു. പ്ര​​​തി​​​മാ​​​സ വി​​​ല്പ​​​ന 50,000 കോ​​​ടി രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലാ​​​യി. 2018ലെ ​​​ഓ​​​രോ ദി​​​വ​​​സ​​​വും ക​​​ന്പ​​​നി 106 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യ​​​വും ഉ​​​ണ്ടാ​​​ക്കി. അ​​​വ​​​സാ​​​ന മൂ​​​ന്നു മാ​​​സം മാ​​​ത്ര​​​മെ​​​ടു​​​ത്താ​​​ൽ പ്ര​​​തി​​​ദി​​​ന ലാ​​​ഭം 111.42 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യു​​​ടെ റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​ന്‍റെ ഡി​​​സം​​​ബ​​​റി​​​ല​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ ക​​​ണ​​​ക്കു​​​ക​​​ളാ​​​ണ് ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ല്കു​​​ന്ന​​​ത്. 10,000 കോ​​​ടി​​​യി​​​ലേ​​​റെ ത്രൈ​​​മാ​​​സ അ​​​റ്റാ​​​ദാ​​​യം നേ​​​ടു​​​ന്ന ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​യാ​​​ണു റി​​​ല​​​യ​​​ൻ​​​സ്.

മൂ​​​ന്നു​​​മാ​​​സം കൊ​​​ണ്ടു ക​​​ന്പ​​​നി നേ​​​ടി​​​യ വി​​​റ്റു​​​വ​​​ര​​​വ് 1.56 ല​​​ക്ഷം കോ​​​ടി രൂ​​​പ. അ​​​റ്റാ​​​ദാ​​​യം 10,251 കോ​​​ടി രൂ​​​പ.

2018 ജ​​​നു​​​വ​​​രി മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ൽ ഒ​​​രു ക​​​ല​​​ണ്ട​​​ർ വ​​​ർ​​​ഷ​​​ത്തെ വി​​​റ്റു​​​വ​​​ര​​​വ് 5.45 ല​​​ക്ഷം കോ​​​ടി രൂ​​​പ. അ​​​തി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ച അ​​​റ്റാ​​​ദാ​​​യം 38,721 കോ​​​ടി രൂ​​​പ.

ജി​​​യോ​​​യ്ക്കു കു​​​തി​​​പ്പ്

റി​​​ല​​​യ​​​ൻ​​​സി​​​ന്‍റെ മൊ​​​ബൈ​​​ൽ ടെ​​​ലി​​​ഫോ​​​ണി വി​​​ഭാ​​​ഗ​​​മാ​​​യ റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ ഈ ​​​ത്രൈ​​​മാ​​​സ​​​ത്തി​​​ൽ 10,383 കോ​​​ടി രൂ​​​പ വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കി. പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം 4053 കോ​​​ടി, അ​​​റ്റാ​​​ദാ​​​യം 831 കോ​​​ടി.

രാ​​​ജ്യ​​​ത്തു ലാ​​​ഭ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഏ​​​ക മൊ​​​ബൈ​​​ൽ ക​​​ന്പ​​​നി ജി​​​യോ ആ​​​ണെ​​​ന്നു നി​​​രീ​​​ക്ഷ​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ലും വോ​​​ഡ​​​ഫോ​​​ൺ ഐ​​​ഡി​​​യ​​​യും ജി​​​യോ​​​യു​​​മാ​​​യു​​​ള്ള മ​​​ത്സ​​​രം മൂ​​​ലം ന​​​ഷ്‌​​​ട​​​ഭീ​​​ഷ​​​ണി​​​യി​​​ലാ​​​ണ്.

ജി​​​യോ​​​യ്ക്ക് 28 കോ​​​ടി വ​​​രി​​​ക്കാ​​​ർ ഉ​​​ണ്ട്. മൂ​​​ന്നു മാ​​​സം കൊ​​​ണ്ടു വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 2.7 കോ​​​ടി ക​​​ണ്ട് വ​​​ർ​​​ധി​​​ച്ചു.

പെ​​​ട്രോ കെ​​​മി​​​ക്ക​​​ൽ ബി​​​സി​​​ന​​​സ് ഏ​​​റ്റ​​​വും മോ​​​ശം ത്രൈ​​​മാ​​​സ​​​മാ​​​ണു ക​​​ട​​​ന്നു​​​പോ​​​യ​​​ത്. സിം​​​ഗ​​​പ്പൂ​​​ർ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ത്രൈ​​​മാ​​​സ റി​​​ഫൈ​​​ന​​​റി ലാ​​​ഭ​​​ത്തോ​​​ത് വീ​​​പ്പ​​​യ്ക്ക് 4.3 ഡോ​​​ള​​​റാ​​​യി താ​​​ണി​​​രു​​​ന്നു. എ​​​ന്നാ​​​ൽ റി​​​ല​​​യ​​​ൻ​​​സി​​​ന​​​ത് ഈ ​​​ത്രൈ​​​മാ​​​സ​​​ത്തി​​​ൽ വീ​​​പ്പ​​​യ്ക്ക് 8.8 ഡോ​​​ള​​​റാ​​​ണ്. ത​​​ലേ ത്രൈ​​​മാ​​​സ​​​ത്തി​​​ലെ 9.5 ഡോ​​​ള​​​റി​​​ൽ നി​​​ന്ന് അ​​​ല്പം കു​​​റ​​​വ്. 1.11 പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ലി​​​ലെ വി​​​റ്റു​​​വ​​​ര​​​വ് ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ്.

റി​​​ല​​​യ​​​ൻ​​​സ് റീ​​​ട്ടെ​​​യി​​​ലി​​​ന് ത്രൈ​​​മാ​​​സ​​​ത്തി​​​ൽ വി​​​റ്റു​​​വ​​​ര​​​വ് 9.5 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 35,577 കോ​​​ടി രൂ​​​പ​​​യാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.