അറ്റപലിശ വരുമാനം 14.97 ശതമാനം വര്‍ധനയോടെ 2195.11 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 1909.29 കോടി രൂപയായിരുന്നു. 4528.87 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.13 ശതമാനമാണിത്. അറ്റ നിഷ്ക്രിയ ആസ്തി 1255.33 കോടി രൂപയാണ്.
മൊത്തം വായ്പകളുടെ 0.60 ശതമാനമാണിത്. 71.08 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 29089.41 കോടി രൂപയായി വര്‍ധിച്ചു. 16.13 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. വളരെ ആത്മവിശ്വാസത്തോടെയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തെ ബാങ്ക് കാണുന്നതെന്ന് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു.
മികച്ച ബാങ്കിംഗ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ഇടപാടുകാരുടെ ‘ഫസ്റ്റ് ചോയ്സ്’ ബാങ്കായി ബ്രാന്‍ഡ് ഫെഡറലിനെ മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.