മാ​രു​തി സു​സു​ക്കി സ​ബ്സ്ക്രൈ​ബ് പ​ദ്ധ​തി തു​ട​ങ്ങി
മാ​രു​തി സു​സു​ക്കി സ​ബ്സ്ക്രൈ​ബ്  പ​ദ്ധ​തി തു​ട​ങ്ങി
Saturday, February 13, 2021 12:50 AM IST
കൊ​​ച്ചി:​മാ​​രു​​തി സു​​സു​​ക്കി ഇ​​ന്ത്യ​​പ്ര​​തി​​മാ​​സ വാ​​ട​​ക വ്യ​​വ​​സ്ഥ​​യി​​ൽ കാ​​റു​​ക​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന കാ​​ർ ലീ​​സിം​ഗ് പ​​ദ്ധ​​തി കൊ​​ച്ചി​​യി​​ലും ആ​​രം​​ഭി​​ച്ചു. മാ​​രു​​തി സു​​സു​​ക്കി സ​​ബ്സ്ക്രൈ​​ബ് എ​​ന്ന ഈ ​​പ​​ദ്ധ​​തി​​യി​​ൽ12, 24, 36, 48 മാ​​സ കാ​​ലാ​​വ​​ധി​​യി​​ൽ കാ​​റു​​ക​​ൾ ല​​ഭ്യ​​മാ​​കും. വ​​ർ​​ഷ​​ത്തി​​ൽ 10,000, 15,000, 20,000, 25,000 കി​​മീ എ​​ന്നി​​ങ്ങ​​നെ വ്യ​​ത്യ​​സ്ത മൈ​​ലേ​​ജ് ഓ​​പ്ഷ​​നു​​ക​​ളി​​ലും സ​​ബ്സ്ക്രി​​പ്ഷ​​ൻ പ്ലാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​വു​​ന്ന​​താ​​ണ്. 48 മാ​​സ കാ​​ല​​യ​​ള​​വി​​ൽ വാ​​ഗ​​ണ്‍ ആ​​റി​​ന് 12,513 രൂ​​പ മു​​ത​​ലും ഇ​​ഗ്നി​​സി​​ന് 13,324 രൂ​​പ മു​​ത​​ലു​​മാ​​ണ് പ്ര​​തി​​മാ​​സ വ​​രി​​സം​​ഖ്യ.

ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് മാ​​രു​​തി സു​​സു​​കി അ​​രീ​​ന​​യി​​ൽ​​നി​​ന്ന് വാ​​ഗ​​ണ്‍ ആ​​ർ, സ്വി​​ഫ്റ്റ് ഡി​​സൈ​​ർ, എ​​ർ​​ട്ടി​​ഗ, വി​​ടാ​​ര ബ്രീ​​സ, നെ​​ക്സ​​യി​​ൽ​​നി​​ന്ന് ഇ​​ഗ്നി​​സ്, ബ​​ലേ​​നോ, സി​​യ​​സ്, എ​​ക്സ്എ​​ൽ 6, എ​​സ് ക്രോ​​സ് എ​​ന്നീ മോ​​ഡ​​ൽ കാ​​റു​​ക​​ൾ ല​​ഭ്യ​​മാ​​കും. എ​​എ​​ൽ​​ഡി ഓ​​ട്ടോ​​മോ​​ട്ടി​​വ് ഇ​​ന്ത്യ​​യു​​ടെ പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ​​യാ​​ണ് മാ​​രു​​തി ഈ ​​സ​​ബ്സ് ക്രൈ​​ബ് പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. വ​​രി​​സം​​ഖ്യ കാ​​ലാ​​വ​​ധി​​ക്കു​​ശേ​​ഷം ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് കാ​​ലാ​​വ​​ധി വ​​ർ​​ധി​​പ്പി​​ക്കു​​ക​​യോ വാ​​ഹ​​നം അ​​പ്ഗ്രേ​​ഡ് ചെ​​യ്യു​​ക​​യോ വി​​പ​​ണി വി​​ല​​യി​​ൽ സ്വ​​ന്ത​​മാ​​ക്കു​​ക​​യോ ചെ​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.