സ​​ഹീ​​ർ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ
സ​​ഹീ​​ർ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ
Wednesday, December 19, 2018 12:58 AM IST
മു​​ൻ താ​​രം സ​​ഹീ​​ർ ഖാ​​ൻ ഐ​​പി​​എ​​ൽ ക്ല​​ബ്ബാ​​യ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ ക്രി​​ക്ക​​റ്റ് ഓ​​പ്പ​​റേ​​ഷ​​ൻ​​സ് ഡ​​യ​​റ​​ക്ട​​റാ​​ക്കി ചു​​മ​​ത​​ല​​യേ​​റ്റു. ഐ​​പി​​എ​​ൽ താ​​ര​​ലേ​​ല​​ത്തി​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ഉ​​ട​​മ​​ക​​ളാ​​യ നി​​ത അം​​ബാ​​നി, ആ​​കാ​​ശ് അം​​ബാ​​നി എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം സ​​ഹീ​​ർ ഖാ​​നും പ​​ങ്കു​​ചേ​​ർ​​ന്നി​​രു​​ന്നു. സ​​ഹീ​​ർ ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഐ​​പി​​എ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് പോ​​സ്റ്റി​​ൽ എ​​ത്തു​​ന്ന​​ത്. 2017 സീ​​സ​​ണി​​ൽ ഡ​​ൽ​​ഹി ഡെ​​യ​​ർ​​ഡെ​​വി​​ൾ​​സി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്നു.

നാ​​ൽ​​പ്പ​​തു​​കാ​​ര​​നാ​​യ സ​​ഹീ​​ർ 2009, 2010, 2014 സീ​​സ​​ണു​​ക​​ളി​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ൽ ക​​ളി​​ച്ചി​​ട്ടു​​ണ്ട്. മു​​പ്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 29 വി​​ക്ക​​റ്റു​​ക​​ളാ​​ണ് മും​​ബൈ​​ക്കാ​​യി ഈ ​​പേ​​സ​​ർ നേ​​ടി​​യ​​ത്. 2008ൽ ​​ബം​​ഗ​​ളൂ​​ർ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നൊ​​പ്പ​​മാ​​യി​​രു​​ന്നു താ​​ര​​ത്തി​​ന്‍റെ ഐ​​പി​​എ​​ൽ തു​​ട​​ക്കം. 2011, 2013 വ​​ർ​​ഷ​​ങ്ങ​​ളി​​ലും റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സി​​നാ​​യി ക​​ളി​​ച്ചു. ഇ​​ന്ത്യ​​ക്കാ​​യി 92 ടെ​​സ്റ്റും 200 ഏ​​ക​​ദി​​ന​​വും 17 ട്വ​​ന്‍റി-20​​യും ക​​ളി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.