പിഎസ്ജി വിജയവഴിയിൽ
പിഎസ്ജി വിജയവഴിയിൽ
Monday, January 14, 2019 12:46 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് ക​പ്പി​ല്‍നി​ന്ന് അ​പ്ര​തീ​ക്ഷി​ത പു​റ​ത്താ​ക​ല്‍ ഏ​റ്റ​വു​വാ​ങ്ങി​യ പാ​രീ സാ​ന്‍ ഷെ​ര്‍മ​യി​ന്‍ വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തി. ലീ​ഗ് വ​ണ്ണി​ല്‍ പി​എ​സ്ജി 3-0ന് ​അ​മി​യ​യെ തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ പി​എ​സ്ജി​ക്ക് 18 ക​ളി​യി​ല്‍ 50 പോ​യി​ന്‍റാ​യി. ര​ണ്ടാ​മ​തു​ള്ള ലി​ലെ​യെ​ക്കാ​ള്‍ 13 പോ​യി​ന്‍റ് കൂ​ടു​ത​ലാ​ണ് പി​എ​സ്ജി​ക്ക്. ലീ​ഗ് ക​പ്പി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഗ്വി​ന്‍ഗാ​പി​നോ​ടു തോ​റ്റാ​ണ് പി​എ​സ്ജി പു​റ​ത്താ​യ​ത്.

അ​മി​യ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ നെ​യ്മ​ര്‍ ഇ​ല്ലാ​തെ​യാ​ണ് പി​എ​സ്ജി ഇ​റ​ങ്ങി​യ​ത്. ബ്ര​സീ​ലി​യ​ന്‍ താ​ര​ത്തി​ന് പ​രി​ശീ​ല​ക​ന്‍ തോ​മ​സ് ടു​ച്ച​ല്‍ വി​ശ്ര​മം ന​ല്‍കു​ക​യാ​യി​രു​ന്നു. നെ​യ്മ​റു​ടെ അ​ഭാ​വം നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രു​ടെ മു​ന്നേ​റ്റ​ങ്ങ​ളെ ബാ​ധി​ച്ചു. ആ​ദ്യ പ​കു​തി​യി​ല്‍ ഗോ​ള്‍ നേ​ടാ​ന്‍ പി​എ​സ്ജി​ക്കാ​യി​ല്ല.


ര​ണ്ടാം പ​കു​തി​യി​ല്‍ ഫ്ര​ഞ്ച് ചാ​മ്പ്യ​ന്മാ​ര്‍ ക​ളി​യു​ടെ വേ​ഗം കൂ​ട്ടി. 57-ാം മി​നി​റ്റി​ല്‍ അ​ല​ക്‌​സി​സ് ബ്ലി​ന്‍ വ​രു​ത്തി​യ ഹാ​ന്‍ഡ് ബോ​ളി​നെ​ത്തു​ട​ര്‍ന്ന് ല​ഭി​ച്ച പെ​ന​ല്‍റ്റി എ​ഡി​ന്‍സ​ണ്‍ ക​വാ​നി ഗോ​ളാ​ക്കി. 70-ാം മി​നി​റ്റി​ല്‍ കൈ​ലി​യ​ന്‍ എം​ബാ​പ്പെ​യു​ടെ ഗോ​ള്‍ പി​എ​സ്ജി​യു​ടെ ലീ​ഡ് ഉ​യ​ര്‍ത്തി. ഈ ​സീ​സ​ണി​ല്‍ എം​ബാ​പ്പെ​യു​ടെ 14-ാമ​ത്തെ ഗോ​ളാ​യി​രു​ന്നു. 79-ാം മി​നി​റ്റി​ല്‍ മാ​ര്‍ക്വി​ഞ്ഞോ​സ് നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രു​ടെ ഗോ​ളെ​ണ്ണം മൂ​ന്നാ​ക്കി മാ​റ്റി. 66-ാം മി​നി​റ്റി​ല്‍ ഖാ​ലേ​ദ് അ​ഡേ​ന​ന്‍ ര​ണ്ടാം മ​ഞ്ഞ​കാ​ര്‍ഡ് ക​ണ്ടു പു​റ​ത്താ​യ​ത് അ​മി​യ​യ്ക്കു തി​രി​ച്ച​ടി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.