ഡൽഹി ഫൈനലിൽ
ഡൽഹി ഫൈനലിൽ
Thursday, March 14, 2024 2:21 AM IST
ന്യൂ​ഡ​ൽ​ഹി: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ലീ​ഗ് റൗ​ണ്ടി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത് ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് ഫൈ​ന​ലി​ൽ.

ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഏ​ഴ് വി​ക്ക​റ്റി​ന് ഗു​ജ​റാ​ത്ത് ജ​യ്ന്‍റ്സി​നെ തോ​ൽ​പ്പി​ച്ചു. സ്കോ​ർ: ഗു​ജ​റാ​ത്ത് 126/9 (20). ഡ​ൽ​ഹി 129/3 (13.1). ഭാ​ര​തി ഫു​ൾ​മാ​ലി​യാ​യി​രു​ന്നു (42) ഗു​ജ​റാ​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ർ.

ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നു​വേ​ണ്ടി മ​ല​യാ​ളി താ​രം മി​ന്നു മ​ണി ര​ണ്ട് ഓ​വ​റി​ൽ ഒ​ന്പ​ത് റ​ണ്‍​സ് വ​ഴ​ങ്ങി മി​ന്നു ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ഗു​ജ​റാ​ത്തി​ന്‍റെ വ​ന്പ​ൻ താ​ര​മാ​യ ആ​ഷ് ഗാ​ർ​ഡ്ന​റി​നെ (12) മി​ന്നു ബൗ​ൾ​ഡാ​ക്കി. ഡ​ൽ​ഹി​ക്കാ​യി ഷെ​ഫാ​ലി വ​ർ​മ 71 റ​ൺ​സ് നേ​ടി ക​ളി​യി​ലെ താ​ര​മാ​യി.


മും​ബൈ x ബം​ഗ​ളൂ​രു

ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് നേ​രി​ട്ട് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി​യ​തോ​ടെ പ്ലേ ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വും ഏ​റ്റു​മു​ട്ടും. നാ​ളെ​യാ​ണ് മും​ബൈ x ബം​ഗ​ളൂ​രു എ​ലി​മി​നേ​റ്റ​ർ പോ​രാ​ട്ടം. എ​ലി​മി​നേ​റ്റ​റി​ൽ ജ​യി​ക്കു​ന്ന ടീം 17​ന് ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഡ​ൽ​ഹി​യെ നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.