ഐ​​പി​​എ​​ൽ ര​​ണ്ടാംപാ​​ദം വിദേശത്ത് ന​​ട​​ത്തി​​യേ​​ക്കു​​മെ​​ന്ന് സൂ​​ച​​ന
ഐ​​പി​​എ​​ൽ ര​​ണ്ടാംപാ​​ദം വിദേശത്ത്   ന​​ട​​ത്തി​​യേ​​ക്കു​​മെ​​ന്ന് സൂ​​ച​​ന
Sunday, March 17, 2024 1:32 AM IST
മും​​ബൈ: രാ​​ജ്യ​​ത്തെ പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഖ്യാ​​പി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ 2024 സീ​​സ​​ണ്‍ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ ര​​ണ്ടാം​​പാ​​ദം വി​​ദേ​​ശ​​ത്തേ​​ക്ക് മാ​​റ്റാ​​ൻ ബി​​സി​​സി​​ഐ നീ​​ക്കം ന​​ട​​ത്തു​​ന്ന​​താ​​യി സൂ​​ച​​ന.

ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ബി​​സി​​സി​​ഐ പ്ര​​തി​​നി​​ധി​​ക​​ൾ യു​​എ​​ഇ​​യി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ക​​യാ​​ണെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ഐ​​പി​​എ​​ൽ 2024 സീ​​സ​​ണി​​ലേ​​ക്ക് ഇ​​നി അ​​ഞ്ച് ദി​​ന​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ശേ​​ഷി​​ക്കു​​ന്ന​​ത്. 22ന് ​​ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സും റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വും ത​​മ്മി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം.

ഏ​​പ്രി​​ൽ ഏ​​ഴ് വ​​രെ​​യാ​​യി 21 മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഫി​​ക്സ്ച​​റാ​​ണ് നി​​ല​​വി​​ൽ ബി​​സി​​സി​​ഐ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഏ​​പ്രി​​ൽ 19 മു​​ത​​ൽ പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ആ​​രം​​ഭി​​ക്കും. ഏ​​ഴ് ഘ​​ട്ട​​ങ്ങ​​ളാ​​യി ന​​ട​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ അ​​വ​​സാ​​ന വോ​​ട്ടിം​​ഗ് ജൂ​​ണ്‍ ഒ​​ന്നി​​നാ​​ണ്. തു​​ട​​ർ​​ന്ന് ജൂ​​ണ്‍ നാ​​ലി​​ന് ഫ​​ല​​പ്ര​​ഖ്യാ​​പ​​നം.


മാ​​ർ​​ച്ച് 22 മു​​ത​​ൽ മേ​​യ് 26വ​​രെ​​യാ​​ണ് ഐ​​പി​​എ​​ൽ 2024 സീ​​സ​​ണ്‍ ന​​ട​​ക്കേ​​ണ്ട​​ത്. പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ 2009, 2014 ഐ​​പി​​എ​​ൽ സീ​​സ​​ണു​​ക​​ൾ വി​​ദേ​​ശ​​ത്ത് ന​​ട​​ത്തി​​യി​​രു​​ന്നു.

2009 സീ​​സ​​ണി​​ലെ മു​​ഴു​​വ​​ൻ മ​​ത്സ​​ര​​ങ്ങ​​ളും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലാ​​യി​​രു​​ന്നു ന​​ട​​ത്തി​​യ​​ത്. 2024ൽ ​​ആ​​ദ്യ 20 മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് യു​​എ​​ഇ വേ​​ദി​​യാ​​യി. എ​​ന്നാ​​ൽ, 2019ൽ ​​പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ഐ​​പി​​എ​​ൽ പൂ​​ർ​​ണ​​മാ​​യി ഇ​​ന്ത്യ​​യി​​ൽ​​വ​​ച്ച് ന​​ട​​ത്തി​​യെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

2024 സീ​​സ​​ണ്‍ ര​​ണ്ടാം​​പാ​​ദം ഇ​​ന്ത്യ​​ക്കു പു​​റ​​ത്തേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​ക​​യാ​​ണെ​​ങ്കി​​ൽ യു​​എ​​ഇ​​ക്ക് പു​​റ​​മേ യു​​എ​​സ്എ​​യും പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ടെ​​ന്നും സ്ഥി​​രീ​​ക​​രി​​ക്കാ​​ത്ത റി​​പ്പോ​​ർ​​ട്ടു​​ണ്ട്. കാ​​ര​​ണം, 2024 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ആ​​തി​​ഥേ​​യ​​രാ​​ണ് യു​​എ​​സ്എ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.