ഓ​വ​റി​ൽ ആ​റ് സി​ക്സ്!
ഓ​വ​റി​ൽ ആ​റ് സി​ക്സ്!
Sunday, April 14, 2024 1:02 AM IST
അ​ൽ അ​മേ​ര​ത്ത്: അ​ന്താ​രാ​ഷ്‌​ട്ര ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ നേ​പ്പാ​ൾ താ​രം ദീ​പേ​ന്ദ്ര സിം​ഗ് ഐ​റി ഒ​രോ​വ​റി​ലെ ആ​റ് പ​ന്തും സി​ക്സ് പ​റ​ത്തി ച​രി​ത്രം കു​റി​ച്ചു.

ഖ​ത്ത​റി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത നേ​പ്പാ​ളി​ന് വേ​ണ്ടി 20-ാം ഓ​വ​റി​ലാ​ണ് താ​ര​ത്തി​ന്‍റെ ബാ​റ്റിം​ഗ് വി​സ്ഫോ​ട​നം. ക​മ്രാ​ൻ ഖാ​നാ​ണ് പ​ന്തെ​റി​ഞ്ഞ​ത്.


മ​ത്സ​ര​ത്തി​ൽ ഐ​റി 21 പ​ന്തി​ൽ 64 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. അ​ന്താ​രാ​ഷ്‌​ട്ര ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ യു​വ​രാ​ജ് സിം​ഗ്, കീ​റോ​ണ്‍ പൊ​ള്ളാ​ർ​ഡ് എ​ന്നി​വ​രാ​ണ് ഇ​തി​ന് മു​ന്പ് ആ​റ് പ​ന്തി​ൽ ആ​റ് സി​ക്സു​ക​ൾ നേ​ടി​യി​ട്ടു​ള്ള​ത്. ഏ​ക​ദി​നത്തിൽ ഹെ​ർ​ഷ​ൽ ഗി​ബ്സും ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.