സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദിനു ജയം
സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദിനു ജയം
Tuesday, April 16, 2024 2:48 AM IST
ബം​ഗ​ളൂ​രു: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ടീം ​ടോ​ട്ട​ൽ ഈ ​വ​ർ​ഷം ര​ണ്ടാം ത​വ​ണ​യും തി​രു​ത്തി സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്. മാ​ർ​ച്ച് 27ന് മും​ബൈ​ക്കെ​തി​രേ കു​റി​ച്ച 277/3 എ​ന്ന സ്കോ​ർ ഇ​ന്ന​ലെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രേ 287/3 ആ​ക്കി​യാ​ണ് സ​ൺ​റൈ​സേ​ഴ്സ് തി​രു​ത്തി​യ​ത്.

ട്രാ​വി​സ് ഹെ​ഡ് (41 പ​ന്തി​ൽ 102), ഹെ​ൻ‌​റി​ച്ച് ക്ലാ​സ​ൻ (31 പ​ന്തി​ൽ 67), അ​ബ്ദു​ൾ സ​മ​ദ് (10 പ​ന്തി​ൽ 37 നോ​ട്ടൗ​ട്ട്), അ​ഭി​ഷേ​ക് ശ​ർ​മ (22 പ​ന്തി​ൽ 34), എ​യ്ഡ​ൻ മാ​ർ​ക്രം (17 പ​ന്തി​ൽ 32 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ വെ​ടി​ക്കെ​ട്ടി​ന് തി​രി​കൊ​ളു​ത്തി​യ​ത്. 68 റ​ൺ​സ് വ​ഴ​ങ്ങി​യ ആ​ർ​സി​ബി ബൗ​ള​ർ റീ​സ് ടോ​പ്‌​ലി ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും റ​ൺ​സ് വ​ഴ​ങ്ങു​ന്ന വി​ദേ​ശ ബൗ​ള​റാ​യി. മ​ത്സ​ര​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് 25 റ​ൺ​സ് ജ​യം നേ​ടി.


സ്കോ​ർ: ഹൈ​ദ​രാ​ബാ​ദ് 287/3 (20). ബം​ഗ​ളൂ​രു 262/7 (20). ദി​നേ​ശ് കാ​ർ​ത്തി​ക് (35 പ​ന്തി​ൽ 83) ഫാ​ഫ് ഡു​പ്ല​സി (28 പ​ന്തി​ൽ 62), വി​രാ​ട് കോ​ഹ്‌ലി (20 ​പ​ന്തി​ൽ 42) എ​ന്നി​വ​ർ ആ​ർ​സി​ബി​ക്കു വേ​ണ്ടി പോ​രാ​ട്ടം ന​യി​ച്ചു. തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ട ഗ്ലെ​ൻ മാ​ക്സ്‌വെ​ല്ലി​നെ പു​റ​ത്തി​രു​ത്തി​യാ​ണ് ആ​ർ​സി​ബി ഇ​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.