ഡി​​കെ എ​​ന്ന കില്ലാടി
ഡി​​കെ എ​​ന്ന കില്ലാടി
Wednesday, April 17, 2024 2:29 AM IST
ഡി​​കെ ശ​​രി​​ക്കും ഒ​​രു കില്ലാടിയാ​​ണ്... അ​​ല്ലെ​​ങ്കി​​ൽ 287/3 എ​​ന്ന സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ് സ്കോ​​ർ ക​​ണ്ട് പേ​​ടി​​ക്കേ​​ണ്ട​​ത​​ല്ലേ...? അ​​തെ, സ​​ണ്‍​റൈ​​സേ​​ഴ്സ് ഉ​​യ​​ർ​​ത്തി റ​​ണ്‍​മ​​ല ക​​യ​​റാ​​ൻ ഒ​​റ്റ​​യ്ക്ക് മ​​ന​​ഃസാ​​ന്നി​​ധ്യം കാ​​ണി​​ച്ച​​വ​​നാ​​ണ് റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ഡി​​കെ എ​​ന്നു വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന ദി​​നേ​​ശ് കാ​​ർ​​ത്തി​​ക്.

35 പ​​ന്തി​​ൽ ഏ​​ഴ് സി​​ക്സും അ​​ഞ്ച് ഫോ​​റും അ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു കാ​​ർ​​ത്തി​​കി​​ന്‍റെ ഇ​​ന്നിം​​ഗ്സ്. ഡി​​കെ​​യു​​ടെ ആ ​​ഇ​​ന്നിം​​ഗ്സി​​ലൂ​​ടെ ആ​​ർ​​സി​​ബി​​യു​​ടെ തോ​​ൽ​​വി​​ഭാ​​രം 25 റ​​ണ്‍​സ് മാ​​ത്ര​​മാ​​യി ചു​​രു​​ങ്ങി എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. മാ​​ത്ര​​മ​​ല്ല, 17-ാം സീ​​സ​​ണ്‍ ഐ​​പി​​എ​​ല്ലി​​ലെ ത​​ന്‍റെ ഇ​​ന്നിം​​ഗ്സു​​ക​​ളി​​ലൂ​​ടെ 2024 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്ക് അ​​വ​​കാ​​ശ​​വാ​​ദ​​വും ദി​​നേ​​ഷ് കാ​​ർ​​ത്തി​​ക് ഉ​​ന്ന​​യി​​ച്ചു​​ക​​ഴി​​ഞ്ഞു.


ക​​മ​​ന്‍റേ​റ്ററി​​ന്‍റെ 108 മീ​​റ്റ​​ർ സി​​ക്സ്!

സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ ദി​​നേ​​ശ് കാ​​ർ​​ത്തി​​കി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് പാ​​ഞ്ഞ ഒ​​രു സി​​ക്സ് ചെ​​ന്നു വീ​​ണ​​ത് 108 മീ​​റ്റ​​ർ അ​​ക​​ലെ... 2024 സീ​​സ​​ണ്‍ ഐ​​പി​​എ​​ല്ലി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സി​​ക്സ് ആ​​യി​​രു​​ന്നു അ​​ത്. ഇം​​ഗ്ലീ​​ഷ് മു​​ൻ താ​​രം കെ​​വി​​ൻ പീ​​റ്റേ​​ഴ്സ​​ണ്‍ കാ​​ർ​​ത്തി​​കി​​ന്‍റെ ഇ​​ന്നിം​​ഗ്സി​​നെക്കു​​റി​​ച്ച് പ​​റ​​ഞ്ഞ​​ത് ഇ​​താ​​ണ്: “ഒ​​രു ക​​മ​​ന്‍റേ​റ്റ​​ർ ഇ​​ത്ര മ​​നോ​​ഹ​​ര​​മാ​​യി ബാ​​റ്റ് ചെ​​യ്യു​​ന്ന​​ത് ക​​ണ്ടി​​ട്ടി​​ല്ല’. ഇം​​ഗ്ല​​ണ്ട് x ഇ​​ന്ത്യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ കാ​​ർ​​ത്തി​​ക് ക​​മ​​ന്‍റേ​റ്റ​​റി​​ന്‍റെ റോ​​ളി​​ൽ എ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.