നാ​ലാം ഘ​ട്ട വോട്ടെടുപ്പ് തിങ്കളാഴ്ച; 96 മ​ണ്ഡ​ല​ങ്ങ​ൾ ബൂ​ത്തി​ലേ​ക്ക്
നാ​ലാം ഘ​ട്ട വോട്ടെടുപ്പ് തിങ്കളാഴ്ച; 96 മ​ണ്ഡ​ല​ങ്ങ​ൾ ബൂ​ത്തി​ലേ​ക്ക്
Sunday, May 12, 2024 7:09 AM IST
ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിലെ വോട്ടെടുപ്പ് തിങ്കളാഴ്ച നാ​ലാം​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കു​ന്നു. പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ 96 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ശനിയാഴ്ച വൈ​കു​ന്നേ​രം പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ഇ​ന്ന് വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്ക​ണ്ടും മ​റ്റും ജ​ന​വി​ധി അ​നു​കൂ​ല​മാ​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണു സ്ഥാ​നാ​ർ​ഥി​ക​ൾ.

തെ​ലു​ങ്കാ​ന​യി​ലും (17) ആ​ന്ധ്രാ​പ്ര​ദേ​ശി​ലും (25 ) മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും തിങ്കളാഴ്ചയാണ് വോ​ട്ടെ​ടു​പ്പ്. ഇ​തോ​ടൊ​പ്പം ആ​ന്ധ്രാപ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തും. ജാ​ര്‍​ഖ​ണ്ഡ്, ഒ​ഡീ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു തു​ട​ക്ക​മാ​കു​ന്ന​ത് നാ​ലാം​ഘ​ട്ട​ത്തി​ലാ​ണ്.

40 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ബി​ഹാ​റി​ല്‍ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് നാ​ലാം​ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ്. ജാ​ര്‍​ഖ​ണ്ഡ് (14 സീ​റ്റു​ക​ളി​ല്‍ നാ​ലെ​ണ്ണം), മ​ധ്യ​പ്ര​ദേ​ശ് (29 സീ​റ്റു​ക​ളി​ല്‍ എ​ട്ടെ​ണ്ണം), മ​ഹാ​രാ​ഷ്‌​ട്ര (48 സീ​റ്റു​ക​ളി​ല്‍ 11 എ​ണ്ണം), ഒ​ഡീ​ഷ (21 സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണം) എ​ന്നി​വ​യും തിങ്കളാഴ്ച പോ​ളിം​ഗ്ബൂ​ത്തി​ലേ​ക്കു നീ​ങ്ങും.


തെ​ലു​ങ്കാ​ന​യി​ല്‍ ആ​കെ​യു​ള്ള 17 സീ​റ്റു​ക​ളി​ലേ​ക്കും നാ​ലാം​ഘ​ട്ട​ത്തി​ലാ​ണ് വോ​ട്ടെ​ടു​പ്പ്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് (80 സീ​റ്റു​ക​ളി​ല്‍ 13 എ​ണ്ണം), പ​ശ്ചി​മ​ബം​ഗാ​ൾ (42 സീ​റ്റു​ക​ളി​ല്‍ എ​ട്ടെ​ണ്ണം) എ​ന്നി​വ​യ്ക്കൊ​പ്പം ജ​മ്മു കാ​ഷ്മീ​രി​ൽ ആ​കെ​യു​ള്ള അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നും വോ​ട്ടെ​ടു​പ്പി​ലേ​ക്കു ക​ട​ക്കും.

ഏ​പ്രി​ല്‍ 19 മു​ത​ല്‍ മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി 285 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​തു​വ​രെ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 64.4 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്.

ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ 66.14 ശ​ത​മാ​ന​വും ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 66.71 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ല്‍ ഉ​യ​ര്‍​ന്ന പോ​ളിം​ഗ് ആ​സാ​മി​ലും ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലു​മാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<