കൊല്ലങ്കോട്ടെ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Thursday, May 23, 2024 4:45 PM IST
പാലക്കാട്: : കൊല്ലങ്കോട് വാഴപുഴയില് സ്വകാര്യ വ്യക്തിയുടെ പറന്പിലെ കമ്പിവേലിയില്‍ കുടുങ്ങിയ പുള്ളിപ്പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കമ്പിവേലിയില്‍ കുരുങ്ങിയതു മൂലം പുലിയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ കാലുകള്‍ക്ക് തളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുലിയെ കൂട്ടിലാക്കുന്നതിനായി മയക്കുവെടി വെച്ചെങ്കിലും വളരെ കുറച്ച് മരുന്ന് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.
പുലി കമ്പിവേലിയിൽ കുടുങ്ങിയ സംഭവത്തിൽ വനം വകുപ്പ് സമഗ്ര അന്വേഷണം നടത്തും. കൊല്ലങ്കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
ഇന്നലെ വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ പുലിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മയക്കുവെടിവെച്ച് പിടികൂടിയത്.