ഷമിക്ക് വധഭീഷണി; പോലീസില്‍ പരാതി നല്കി സഹോദരന്
Tuesday, May 6, 2025 10:17 AM IST
ലക്നോ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഇ-മെയില്‍ വഴി വധഭീഷണി സന്ദേശം. ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദശം അയച്ചത്. സംഭവത്തില്‍ ഷമിയുടെ സഹോദരന് ഹസീബ് പരാതി നൽകി.
ഹസീബ് അഹ്മദ് അമ്രോഹയിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. രാജ്പുത് സിന്ദര് എന്നു പേരുള്ള ഇ-മെയില്‍ ഐഡിയില്‍നിന്നാണ് ഭീഷണിസന്ദേശം വന്നതെന്ന് പോലീസ് പറയുന്നു. ഒരു കോടി രൂപയും ആവശ്യപ്പെട്ടു. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
നിലവില്‍ ഐപിഎല്ലിന്റെ തിരക്കുകളിലാണ് ഷമി. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഒന്‍പത് മത്സരങ്ങളില്‍നിന്ന് ആറു വിക്കറ്റുകളാണ് താരത്തിന് നേടാനായത്.