ഗ​വ​ർ​ണ​ർ സ്വ​യം പ​രി​ഹാ​സ്യ​നാ​ക​രു​ത്: കാ​നം രാജേന്ദ്രൻ
ഗ​വ​ർ​ണ​ർ സ്വ​യം പ​രി​ഹാ​സ്യ​നാ​ക​രു​ത്: കാ​നം രാജേന്ദ്രൻ
Sunday, October 23, 2022 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ അ​ധി​കാ​ര​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. സ​ര്‍​വ​ക​ലാ​ശാ​ല നി​യ​മം അ​നു​സ​രി​ച്ച് വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രെ പു​റ​ത്താ​ക്കു​ന്ന​തി​നോ അ​വ​രോ​ട് രാ​ജി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നോ ചാ​ന്‍​സ​ല​ര്‍​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും ഗ​വ​ര്‍​ണ​ര്‍ സ്വ​യം പ​രി​ഹാ​സ്യ​നാ​ക​രു​തെ​ന്നും കാ​നം പ​റ​ഞ്ഞു.

ഒ​ന്‍​പ​ത് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി​മാ​രോ​ട് ഗ​വ​ർ​ണ​ർ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കാ​നം രാ​ജേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.


കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല, എം​ജി സ​ര്‍​വ​ക​ലാ​ശാ​ല, കൊ​ച്ചി സ​ര്‍​വ​ക​ലാ​ശാ​ല, ഫി​ഷ​റീ​സ് സ​ര്‍​വ​ക​ലാ​ശാ​ല, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല, സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല, ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല, മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല എ​ന്നി​വ​ട​ങ്ങ​ളി​ലെ വി​സി​മാ​രോ​ടാ​ണ് ഗ​വ​ർ​ണ​ർ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
Related News
<