സംഗീത പരിപാടിക്കിടെ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം
സംഗീത പരിപാടിക്കിടെ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം
Tuesday, February 21, 2023 4:22 PM IST
വെബ് ഡെസ്ക്
മുംബൈ: പ്രശസ്ത ഗായകന്‍ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം. മുംബൈയിലെ ചെമ്പൂരില്‍ നടന്ന ഒരു സംഗീത പരിപാടിക്കിടെയാണ് ഗായക സംഘത്തിന് നേരെ ആക്രമണമുണ്ടായത്.

ശിവസേന എംഎല്‍എ പ്രകാശ് ഫതേര്‍പെക്കറിന്‍റെ മകനാണ് വേദിയില്‍ നിന്നും വലിച്ചിറക്കി ഗായകനെ മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സോനു നിഗം ചെമ്പൂര്‍ പോലീസില്‍ പരാതി നല്‍കി.

പരിപാടി കഴിഞ്ഞ് സ്റ്റേജില്‍ നിന്ന് ഇറങ്ങുന്നതിനിടെ സെല്‍ഫിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയുടെ മകന്‍ വേദിയിലെത്തി. സോനുവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു. തുടർന്ന് ക്ഷുഭിതരായ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.


തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സോനു നിഗവും സഹോദരനും മുംബൈയിലെ ജെയ്ന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബലമായി സെല്‍ഫിയോ ചിത്രമോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് ഇനിയെങ്കിലും ആളുകള്‍ പഠിക്കണമെന്നും സോനു നിഗം പ്രതികരിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<