തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മം; അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് സു​പ്രീം കോ​ട​തി
തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മം; അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് സു​പ്രീം കോ​ട​തി
Friday, May 12, 2023 7:50 PM IST
ന്യൂ​ഡ​ൽ​ഹി: തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മം ത​ട​യ​ൽ നി​യ​മം ക​ർ​ശ​ന​മാ​ക്കാ​ത്ത​തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് സു​പ്രീം കോ​ട​തി. നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം ആ​ഭ്യ​ന്ത​ര​പ​രാ​തി സ​മി​തി രൂ​പി​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ​യി​ട​ത്തും ഇ​ത്ത​രം സ​മി​തി​ക​ൾ രൂ​പി​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

നി​യ​മ​വ്യ​വ​സ്ഥ​ക​ൾ സ്ഥാ​പ​ന​ത്തി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രും അ​റി​ഞ്ഞി​രി​ക്ക​ണം. ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി മു​ഖാ​ന്ത​രം എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​തി​നെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം ന​ൽ​കി​യി​രി​ക്ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്.


2013ലാ​ണ് സ്ത്രീ​ക​ൾ​ക്കെ​തി​രെ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള​ട​ക്കം ത​ട​യാ​നു​ള്ള നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. നി​യ​മം വ​ന്ന് പ​ത്തു വ​ർ​ഷ​മാ​യി​ട്ടും വ്യ​വ​സ്ഥ​ക​ൾ മോ​ശ​മാ​യി ന​ട​പ്പാ​ക്കു​ക​യാ​ണ് എ​ന്ന നി​രീ​ക്ഷ​ണ​മാ​ണ് കോ​ട​തി​യ്ക്കു​ള്ള​ത്. ഇ​തി​ലാ​ണ് കോ​ട​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<