മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
Thursday, April 25, 2024 1:42 AM IST
കൽപറ്റ: മാനന്തവാടിയിലും വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി. മാനന്തവാടി കെല്ലൂരിലാണ് സംഭവം. ബിജെപിയാണ് കിറ്റുകൾ തയാറാക്കിയതെന്നാണ് എൽഡിഎഫും യുഡിഎഫും ആരോപിക്കുന്നത്.
കെല്ലൂരിലെ സൂപ്പർമാർക്കറ്റിനുള്ളിൽ കിറ്റുകൾ ഒരുക്കി വെച്ചിട്ടുണ്ടെന്നാണ് വിവരം. സ്ഥലത്ത് മറ്റ് മുന്നണി പ്രവർത്തകർ തടിച്ചു കൂടി പ്രതിഷേധിച്ചു.
കിറ്റുകൾ കടയ്ക്കുള്ളിലായതിനാൽ തുടർ നടപടികളെക്കുറച്ച് വ്യക്തതയില്ല. നേരത്തെ സുൽത്താൻ ബത്തേരിയിൽ ഹോൾസെയിൽ കടയുടെ മുന്നിൽ നിന്ന് ലോറിയിൽ കയറ്റിയ1500 ഓളം കിറ്റുകൾ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.