ഹി​റ്റ്ല​ർ അ​നു​കൂ​ല പ​രാ​മ​ർ​ശം; അ​ധി​കാ​ര​മേ​റ്റ് പ​ത്താം നാ​ൾ രാ​ജി​വ​ച്ച് ഫി​ൻ​ല​ൻ​ഡ് ധ​ന​മ​ന്ത്രി
ഹി​റ്റ്ല​ർ അ​നു​കൂ​ല പ​രാ​മ​ർ​ശം; അ​ധി​കാ​ര​മേ​റ്റ് പ​ത്താം നാ​ൾ രാ​ജി​വ​ച്ച് ഫി​ൻ​ല​ൻ​ഡ് ധ​ന​മ​ന്ത്രി
Friday, June 30, 2023 11:17 PM IST
ഹെ​ൽ​സി​ങ്കി: നാ​സി അ​നു​കൂ​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​തും ജ​ർ​മ​ൻ ഏ​കാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റെ​പ്പ​റ്റി ത​മാ​ശ പ​റ​ഞ്ഞ​തും വെ​ളി​പ്പെ​ട്ട​തോ​ടെ കാ​ബി​ന​റ്റ് സ്ഥാ​നം രാ​ജി​വ​ച്ച് ഫി​ന്നി​ഷ് ധ​ന​മ​ന്ത്രി വി​ൽ​ഹെം യു​ന്നി​ല.

അ​ധി​കാ​ര​മേ​റ്റ് 10 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ രാ​ജി​വ​ച്ച​തോ​ടെ ഫി​ന്നി​ഷ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മു​ള്ള കാ​ബി​ന​റ്റ് സ്ഥാ​ന​ന​ഷ്ട​മെ​ന്ന കു​പ്ര​സി​ദ്ധ റി​ക്കാ​ർ​ഡും യു​ന്നി​ല സ്വ​ന്ത​മാ​ക്കി. 1932-ൽ 12 ​ദി​വ​സം മാ​ത്രം മ​ന്ത്രി​പ​ദം അ​ല​ങ്ക​രി​ച്ച കാ​ൾ ലെ​ന്നാ​ർ​ട്ട് ഒ​യേ​ഷി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്.

200-ൽ 108 ​സീ​റ്റു​ക​ൾ നേ​ടി ജൂ​ൺ 16-നാ​ണ് പെ​റ്റേ​രി ഓ​ർ​പ്പോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ച​തു​ർ​ക​ക്ഷി സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് അ​ധി​കാ​ര​മേ​റ്റ​ത്. ജൂ​ൺ 20-നാ​ണ് യു​ന്നി​ല ധ​ന​വ​കു​പ്പി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്.

പി​ന്നാ​ലെ 2019-ലെ ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ​ത്തി​നി​ടെ യു​ന്നി​ല വി​വാ​ദ​പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. തു​ർ​ക്കു ന​ഗ​ര​ത്തി​ലെ പ്ര​ചാ​ര​ണ​യോ​ഗ​ത്തി​നി​ടെ, ത​ന്‍റെ ബാ​ല​റ്റ് ന​മ്പ​ർ 88 ആ​ണെ​ന്നും ഇ​ത് എ​ച്ച്എ​ച്ച് എ​ന്നും വാ​യി​ക്കാ​മെ​ന്നും യു​ന്നി​ല പ​റ​ഞ്ഞു.


ഇം​ഗ്ലി​ഷ് അ​ക്ഷ​ര​മാ​ല​യി​ലെ എ​ട്ടാം അ​ക്ഷ​ര​മാ​യ എ​ച്ച് ര​ണ്ട് ത​വ​ണ അ​ടു​പ്പി​ച്ച് എ​ഴു​തി ഹെ​യ്‌​ൽ ഹി​റ്റ്ല​ർ(​ഹി​റ്റ്ല​ർ നീ​ണാ​ൾ വാ​ഴ​ട്ടെ) എ​ന്ന അ​ർ​ഥ​മു​ള്ള സ​ന്ദേ​ശം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് നാ​സി​കാ​ല​ഘ​ട്ട​ത്തി​ലെ ഒ​രു പ​തി​വാ​യി​രു​ന്നു. ഇ​താ​ണ് യു​ന്നി​ല പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ച​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ, ത​നി​ക്ക് തീ​വ്ര വ​ല​തു​ക​ക്ഷി​ക​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും പ​ദ​വി​യെ മാ​നി​ക്കാ​നാ​യി രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്നും യു​ന്നി​ല അ​റി​യി​ച്ചു.
Related News
<