ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ എറണാകുളം-അങ്കമാലി അതിരൂപത പൊന്തിഫിക്കല്‍ ഡെലഗേറ്റ്
ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ എറണാകുളം-അങ്കമാലി അതിരൂപത പൊന്തിഫിക്കല്‍ ഡെലഗേറ്റ്
Monday, July 31, 2023 7:01 PM IST
വെബ് ഡെസ്ക്
കൊച്ചി: പൗ​ര​സ്ത്യ​സ​ഭ​ക​ള്‍​ക്കാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ മു​ന്‍ സെ​ക്ര​ട്ട​റി​യും സ്ലൊ​വാ​ക്യാ​യി​ലെ ഗ്രീ​ക്ക് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ കൊ​സി​ഷെ രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ ആ​ര്‍​ച്ച്ബി​ഷ​പ് സി​റി​ല്‍ വാ​സി​ലി​നെ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യ്ക്കു വേ​ണ്ടി​യു​ള്ള പൊ​ന്തി​ഫി​ക്ക​ല്‍ ഡെ​ല​ഗേ​റ്റാ​യി ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ നി​യ​മി​ച്ചു.

സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ലെ മ​റ്റു രൂ​പ​ത​ക​ളി​ലെ​ല്ലാം ന​ട​പ്പി​ലാ​ക്കി​യ സി​ന​ഡ് തീ​രു​മാ​ന​മ​നു​സ​രി​ച്ചു​ള്ള ഏ​കീ​കൃ​ത വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പ​ണ രീ​തി എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു രൂ​പ​പ്പെ​ട്ട പ്ര​തി​സ​ന്ധി പ​ഠി​ക്കു​ന്ന​തി​നും പ​രി​ഹാ​ര​മാ​ര്‍​ഗം നി​ര്‍​ദേ​ശി​ക്കു​ന്ന​തി​നു​മാ​ണു ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ ത​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി മാ​ർ സി​റി​ല്‍ വാ​സി​ലി​നെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

2023 മേ​യ് നാ​ലി​ന് സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ പെ​ര്‍​മ​ന​ന്‍റ് സി​ന​ഡ് അം​ഗ​ങ്ങ​ള്‍ വ​ത്തി​ക്കാ​നി​ലെ​ത്തി സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ് ക​ര്‍​ദി​നാ​ള്‍ പി​യെ​ത്രോ പ​രോ​ളി​നു​മാ​യും പൗ​ര​സ്ത്യ സ​ഭ​ക​ള്‍​ക്കാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ ത​ല​വ​ന്‍ നി​യു​ക്ത ക​ര്‍​ദി​നാ​ള്‍ ക്ലൗ​ദി​യോ ഗു​ജ​റോ​ത്തി​യു​മാ​യും ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ രൂ​പ​പ്പെ​ട്ട നി​ര്‍​ദേ​ശ​മാ​ണ് പൊ​ന്തി​ഫി​ക്ക​ല്‍ ഡെ​ല​ഗേ​റ്റി​നെ അ​യ​ക്കു​ക എ​ന്ന​ത്.

ഈ ​നി​ര്‍​ദേ​ശം ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കു​മെ​ന്നു പ​രി​ശു​ദ്ധ സിം​ഹാ​സ​ന​ത്തി​ല്‍ നി​ന്ന് അ​റി​യി​ക്കു​ക​യു​ണ്ടാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍, 2023 ജൂ​ണി​ൽ കൂ​ടി​യ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യി​ലെ മെ​ത്രാ​ന്മാ​രു​ടെ പ്ര​ത്യേ​ക സി​ന​ഡ് സ​മ്മേ​ള​ന​ത്തി​ല്‍ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​ക്ക് വേ​ണ്ടി ഒ​രു പൊ​ന്തി​ഫി​ക്ക​ല്‍ ഡെ​ല​ഗേ​റ്റി​നെ നി​യ​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ച​ര്‍​ച്ച ചെ​യ്യു​ക​യും സി​ന​ഡി​ന്‍റെ അ​നു​കൂ​ല തീ​രു​മാ​നം പ​രി​ശു​ദ്ധ സിം​ഹാ​സ​ന​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​ന​ട​പ​ടി​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​മാ​യാ​ണ് ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ പൊ​ന്തി​ഫി​ക്ക​ല്‍ ഡെ​ല​ഗേ​റ്റി​നെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ര്‍​ച്ച്ബി​ഷ​പ് സി​റി​ല്‍ വാ​സി​ല്‍ ഓ​ഗ​സ്റ്റ് നാ​ലി​നു എ​റ​ണാ​കു​ള​ത്ത് എ​ത്തു​മെ​ന്നാ​ണ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ല്‍ ഓ​റി​യ​ന്‍റ​ൽ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ കാ​ന​ന്‍ നി​യ​മ പ്ര​ഫ​സ​റും ഈ​ശോ​സ​ഭാം​ഗ​വു​മാ​യ ഫാ. ​സ​ണ്ണി കൊ​ക്ക​ര​വാ​ല​യി​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ ഡെ​ല​ഗേ​റ്റി​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.


മാ​ര്‍​പാ​പ്പ​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി പേ​പ്പ​ല്‍ ഡെ​ല​ഗേ​റ്റു പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴും എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ഭ​ര​ണ​നി​ര്‍​വ​ഹ​ണ ചു​മ​ത​ല അ​പ്പ​സ്‌​തോ​ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് തു​ട​ര്‍​ന്നും നി​ര്‍​വ​ഹി​ക്കു​ന്ന​താ​ണ്.

1965ല്‍ ​സ്ലൊ​വാ​ക്യ​യി​ലെ കൊ​സി​ഷെ​യി​ല്‍ ജ​നി​ച്ച ആ​ര്‍​ച്ച്ബി​ഷ​പ് സി​റി​ല്‍ വാ​സി​ല്‍ പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​നു ശേ​ഷം സെ​മി​നാ​രി പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി 1987ല്‍ ​വൈ​ദി​ക​നാ​യി. സ​ഭാ​നി​യ​മ​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി​യ അ​ദ്ദേ​ഹം റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ല്‍ ഓ​റി​യ​ന്‍റ​ൽ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ആ​ദ്യം അ​ധ്യാ​പ​ക​നാ​യും പി​ന്നീ​ടു റെ​ക്ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

2009ല്‍ ​പൗ​ര​സ്ത്യ സ​ഭ​ക​ള്‍​ക്കാ​യു​ള്ള വ​ത്തി​ക്കാ​ന്‍ കാ​ര്യാ​ല​യ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യ​തി​നൊ​പ്പം ആ​ര്‍​ച്ച്ബി​ഷ​പി​ന്‍റെ പ​ദ​വി​യോ​ടു​കൂ​ടി മെ​ത്രാ​നാ​യി അ​ഭി​ഷി​ക്ത​നാ​യി. 2020ല്‍ ​കൊ​സി​ഷെ രൂ​പ​ത​യു​ടെ അ​പ്പ​സ്‌​തോ​ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​യി നി​യ​മി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ 2021ല്‍ ​ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ ആ ​രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ മെ​ത്രാ​നാ​യി നി​യ​മി​ച്ചു.

2018 ജ​നു​വ​രി​യി​ല്‍ ഷം​ഷാ​ബാ​ദ് രൂ​പ​താ മെ​ത്രാ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന് എ​ത്തി​യ ആ​ര്‍​ച്ച്ബി​ഷ​പ് സി​റി​ല്‍ വാ​സി​ല്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ സി​ന​ഡി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<