ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി; യോ​ഗി​ക്ക് ചോ​ര കൊ​ണ്ട് ക​ത്തെ​ഴു​തി വി​ദ്യാ​ർ​ഥി​നി​ക​ൾ
ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി; യോ​ഗി​ക്ക് ചോ​ര കൊ​ണ്ട് ക​ത്തെ​ഴു​തി വി​ദ്യാ​ർ​ഥി​നി​ക​ൾ
Tuesday, August 29, 2023 9:17 PM IST
ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ​തി​രാ​യി ചോ​ര കൊ​ണ്ട് പ​രാ​തി​യെ​ഴു​തി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് സ​മ​ർ​പ്പി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ. ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ 12-15 വ​യ​സ് പ്രാ​യ​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളാ​ണ് പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ, അ​ധ്യാ​പ​ക​നാ​യ ഡോ.​രാ​ജീ​വ് പാ​ണ്ഡെ എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വി​ദ്യാ​ർ​ഥി​നി​ക​ളെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പാ​ണ്ഡെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഓ​ഫീ​സി​ലെ​ത്തു​ന്ന പെ​ൺ​കു​ട്ടി​ക​ളെ ഇ​യാ​ൾ മോ​ശ​മാ​യി സ്പ​ർ​ശി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ സം​സാ​രി​ക്കാ​ൻ ഭ​യ​ന്ന പെ​ൺ​കു​ട്ടി​ക​ൾ, ശ​ല്യം സ​ഹി​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ സം​ഭ​വം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ സ്കൂ​ളി​ലെ​ത്തി പ്രി​ൻ​സി​പ്പ​ലു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു.


തു​ട​ർ​ന്ന്, വാ​ക്പോ​രി​നി​ടെ ചി​ല​ർ മ​ർ​ദി​ച്ചെ​ന്നും സ്കൂ​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്നും ആ​രോ​പി​ച്ച് പ്രി​ൻ​സി​പ്പ​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് അ​യ​ച്ച​ത്.

പോ​ലീ​സ് ത​ങ്ങ​ളെ അ​നാ​വ​ശ്യ​മാ​യി ത​ട​ഞ്ഞു​വ​യ്ക്കു​ക​യും മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്ത​താ​യി ര​ക്തം കൊ​ണ്ട് എ​ഴു​തി​യ ക​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ​തി​നാ​ലാ​ണ് അ​ധ്യാ​പ​ക​നെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ടി​ക്കു​ന്ന​തെ​ന്നും കു​ട്ടി​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<