ക​ണ്ണൂ​രി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
ക​ണ്ണൂ​രി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, August 31, 2023 2:56 PM IST
ക​ണ്ണൂ​ർ: ചാ​ലാ​ട് കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ചാ​ലാ​ട് മ​ണ​ലി​ലെ നി​ഖി​ലി (33) നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ഴ​പ്പി​ല​ങ്ങാ​ട് തെ​ക്കേ​ക്കു​ന്നു​ന്പ്രം സ്വ​ദേ​ശി​ക​ളാ​യ സ​ൽ​മേ​ഷ് (32), എ​ൻ.​കെ. രാ​ജേ​ന്ദ്ര​ൻ (50), രാ​ധാ​കൃ​ഷ്ണ​ൻ (55), പി. ​ശ്രീ​കു​മാ​ർ (61) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.


ബു​ധ​നാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് വീ​ടി​ന​ടു​ത്തു​വ​ച്ച് യു​വാ​വി​ന് വെ​ട്ടേ​റ്റ​ത്. പൂ​ർ​വ​വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​ക്ര​മി സം​ഘം സ​ഞ്ച​രി​ച്ച കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<