ഇ​ന്ത്യ​യു​ടെ വി​ക​സ​ന​യാ​ത്ര​യ്ക്ക് ഇ​നി വി​ഘ്‌​ന​ങ്ങ​ളു​ണ്ടാ​കി​ല്ലെന്ന് പ്ര​ധാ​ന​മ​ന്ത്രി
ഇ​ന്ത്യ​യു​ടെ വി​ക​സ​ന​യാ​ത്ര​യ്ക്ക് ഇ​നി വി​ഘ്‌​ന​ങ്ങ​ളു​ണ്ടാ​കി​ല്ലെന്ന് പ്ര​ധാ​ന​മ​ന്ത്രി
Monday, September 18, 2023 11:41 AM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്നു തു​ട​ങ്ങു​ന്ന പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ഹൃ​സ്വ​മെ​ങ്കി​ലും ച​രി​ത്ര​പ​ര​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഈ ​പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ വി​ക​സി​ത രാ​ജ്യ​മാ​ക്കാ​നു​ള്ള നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ പു​തി​യ മ​ന്ദി​ര​ത്തി​ല്‍ വ​ച്ചു​ണ്ടാ​കും. പു​തി​യ വി​ശ്വാ​സ​ത്തോ​ടെ​യും ഊ​ര്‍​ജ​ത്തോ​ടെ​യും പു​തി​യ മ​ന്ദി​ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കും.

പ​ഴ​യ തി​ന്മ​ക​ളെ ഉ​പേ​ക്ഷി​ച്ചു പു​തി​യ മ​ന്ദി​ര​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണം. നാ​ളെ ഗ​ണേ​ഷ​ച​തു​ര്‍​ഥി​യാ​ണ്. ഇ​ന്ത്യ​യു​ടെ വി​ക​സ​ന​യാ​ത്ര​യ്ക്ക് ഇ​നി വി​ഘ്‌​ന​ങ്ങ​ളു​ണ്ടാ​കി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.


പാ​ര്‍​ല​മെ​ന്‍റി​ന്‍റെ അ​ഞ്ചു ദി​വ​സ​ത്തെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന ജി20 ​ഉ​ച്ച​കോ​ടി വ​ന്‍​വി​ജ​യ​മാ​യി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ഗ്ലോ​ബ​ല്‍ സൗ​ത്തി​ന്‍റെ ശ​ബ്ദ​മാ​യി ഇ​ന്ത്യ മാ​റി​യെ​ന്നും വ്യ​ക്ത​മാ​ക്കി.

ച​ന്ദ്ര​യാ​ന്‍ 3 പ​ദ്ധ​തി​യെ പ​രാ​മ​ര്‍​ശി​ച്ച പ്ര​ധാ​ന​മ​ന്ത്രി, ഇ​ന്ത്യ​ന്‍ പ​താ​ക ച​ന്ദ്ര​നി​ല്‍ എ​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞു. ശാ​സ്ത്ര രം​ഗ​ത്ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ളാ​ണ് രാ​ജ്യം കൈ​വ​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<