ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ സ്വ​ത​ന്ത്ര വേ​ഷം കെ​ട്ടി എം​എ​ൽ​എ സ്ഥാ​ന​ത്തി​ന് വേ​ണ്ടി പോ​കി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ
ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ സ്വ​ത​ന്ത്ര വേ​ഷം കെ​ട്ടി എം​എ​ൽ​എ സ്ഥാ​ന​ത്തി​ന് വേ​ണ്ടി പോ​കി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ
Sunday, November 5, 2023 3:15 PM IST
കോ​ഴി​ക്കോ​ട്: പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക്ക് പ​ക​രം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ബ​ദ​ൽ പ​രി​പാ​ടി ന​ട​ത്തി​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഷൗ​ക്ക​ത്തി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി ഇ​പ്പോ​ൾ എ​ടു​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും എ​ന്നാ​ൽ കെ​പി​സി​സി പ​റ​യു​ന്ന​തി​ന് വി​ല​യി​ല്ലാ​യ്മ കാ​ണി​ക്കു​ന്ന​തും ശ​രി​യ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞു.

ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദാ​ണ് മ​ല​പ്പു​റ​ത്ത് കോ​ൺ​ഗ്ര​സി​നെ കെ​ട്ടി​പ്പ​ടു​ത്ത​ത്. അ​ങ്ങ​നെ​യു​ള്ള ഒ​രു വ്യ​ക്തി​യു​ടെ മ​ക​ൻ സ്വ​ത​ന്ത്ര വേ​ഷം​കെ​ട്ടി എം​എ​ൽ​എ,എം​പി സ്ഥാ​ന​ത്തി​നു വേ​ണ്ടി പോ​കി​ല്ലെ​ന്നാ​ണ് താ​ൻ ക​രു​തു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ത്വം കി​ട്ടാ​ൻ ഒ​രു പ്ര​യാ​സ​വു​മി​ല്ല. ന​ല്ല ക​രു​ത്തു​ള്ള "കൈ' ​ഉ​ള്ള​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി ചെ​ണ്ട​യി​ലും ഓ​ട്ടോ​റി​ക്ഷ​യി​ലും ക​യ​റേ​ണ്ട ആ​വ​ശ്യ​മി​ല്ല​ല്ലോ എ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.


മ​ല​പ്പു​റ​ത്തെ കോ​ൺ​ഗ്ര​സി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ട്ടി​ക്ക് ഗു​ണ​ക​ര​മ​ല്ല. തെ​റ്റു തി​രു​ത്തി​ക്കൊ​ണ്ടു​ള്ള ഒ​രു നി​ല​പാ​ട് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് സ്വീ​ക​രി​ച്ചാ​ൽ ഇ​ല​യ്ക്കും മു​ള്ളി​നും കേ​ടി​ല്ലാ​തെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ പ​ല​സ്തീ​ൻ റാ​ലി വി​ഷ​യ​ത്തി​ൽ ലീ​ഗ് ഉ​റ​ച്ച നി​ല​പാ​ട് എ​ടു​ത്തു​വെ​ന്നും ഇ​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<