കെ​സി​ബി​സി മീ​ഡി​യ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
കെ​സി​ബി​സി മീ​ഡി​യ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, November 8, 2023 6:23 PM IST
കൊ​ച്ചി: കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ 2023 വ​ർ​ഷ​ത്തെ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പ്ര​ഫ. എം ​തോ​മ​സ് മാ​ത്യു, റ​വ. ഡോ. ​തോ​മ​സ് മൂ​ല​യി​ൽ, ഷീ​ല ടോ​മി, പൗ​ളി വ​ത്സ​ൻ, അ​ഭി​ജി​ത് ജോ​സ​ഫ്‌, ജോ​ർ​ജ് ക​ണ​ക്ക​ശേ​രി, പ്ര​ഫ. കെ.​വി.​തോ​മ​സ് കൈ​മ​ല​യി​ൽ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്.

കെ​സി​ബി​സി മീ​ഡി​യ സം​സ്കൃ​തി പു​ര​സ്കാ​ര​മാ​ണു ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പ്ര​ഫ. എം. ​തോ​മ​സ് മാ​ത്യു​വി​നു ന​ൽ​കു​ന്ന​ത്. നി​രൂ​പ​ക​ൻ, വാ​ഗ്മി, അ​ധ്യാ​പ​ക​ൻ എ​ന്നീ നി​ല​ക​ളി​ലും അ​ര നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി മ​ല​യാ​ള ഭാ​ഷ​യെ ന​വീ​ക​രി​ക്കു​ക​യും സ​മ്പ​ന്ന​മാ​ക്കു​ക​യും ചെ​യ്ത തോ​മ​സ് മാ​ത്യു, അ​ന​ന്യ​മാ​യ ദാ​ർ​ശ​നി​ക ഗ​രി​മ​യു​ള്ള കാ​വ്യ​ഭാ​ഷ കൊ​ണ്ടു മ​ല​യാ​ള​ത്തെ ഉ​ദാ​ത്ത​മാ​യ ത​ല​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ത്തി​യെ​ന്നു ജൂ​റി വി​ല​യി​രു​ത്തി.

മ​ല​യാ​ള ലി​പി പാ​ഠ്യ​പ​ദ്ധ​തി​യി​ൽ തി​രി​കെ എ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ, ഭാ​ഷ​യ്ക്കു ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണു റ​വ. ഡോ. ​തോ​മ​സ് മൂ​ല​യി​ലി​ന് കെ​സി​ബി​സി മീ​ഡി​യ ദാ​ർ​ശ​നി​ക- വൈ​ജ്ഞാ​നി​ക പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും സ​ജീ​വ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, സ​ഭാ പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​ഫ. തോ​മ​സ് കൈ​മ​ല​യി​ൽ, അ​ര​നൂ​റ്റാ​ണ്ടോ​ള​മാ​യാ​യു​ള്ള അ​ര​ങ്ങി​ലെ മി​ക​വി​ന് സം​സ്ഥാ​ന, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ജോ​ർ​ജ് ക​ണ​ക്ക​ശേ​രി എ​ന്നി​വ​രെ കെ​സി​ബി​സി ഗു​രു​പൂ​ജ പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ക്കും.


"വ​ല്ലി' എ​ന്ന നോ​വ​ലി​ലൂ​ടെ സാ​ഹി​ത്യ ലോ​ക​ത്ത് മി​ക​വ​ട​യാ​ള​മെ​ഴു​തി​യ ഷീ​ല ടോ​മി​ക്കാ​ണു കെ​സി​ബി​സി സാ​ഹി​ത്യ അ​വാ​ർ​ഡ്. നാ​ട​ക, സി​നി​മാ മേ​ഖ​ല​ക​ളി​ൽ അ​ഭി​ന​യ മി​ക​വി​ന്‍റെ മു​ദ്ര​പ​തി​പ്പി​ച്ചു സം​സ്ഥാ​ന, ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ന​ടി പൗ​ളി വ​ത്സ​നു കെ​സി​ബി​സി മീ​ഡി​യ അ​വാ​ർ​ഡ് ന​ൽ​കും.

സം​വി​ധാ​ന രം​ഗ​ത്ത് ആ​ദ്യ സി​നി​മ​യി​ലൂ​ടെ​ത​ന്നെ (ജോ​ൺ ലൂ​ഥ​ർ) ശ്ര​ദ്ധി​ക്ക​പ്പെ​ട്ട അ​ഭി​ജി​ത്ത് ജോ​സ​ഫി​നു കെ​സി​ബി​സി മീ​ഡി​യ യു​വ പ്ര​തി​ഭ പു​ര​സ്‌​കാ​ര​മാ​ണു ന​ൽ​കു​ക. കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യാ​ണു അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

ഡി​സം​ബ​ർ ആ​റി​നു പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ൽ‌ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നു ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ.​ ഡോ. എ​ബ്ര​ഹാം ഇ​രി​മ്പി​നി​ക്ക​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<