തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്: പ്ര​സി​ഡ​ന്‍റാ​യി പി.​എ​സ്. പ്ര​ശാ​ന്ത് ചു​മ​ത​ല​യേ​റ്റു
തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്: പ്ര​സി​ഡ​ന്‍റാ​യി പി.​എ​സ്. പ്ര​ശാ​ന്ത് ചു​മ​ത​ല​യേ​റ്റു
Tuesday, November 14, 2023 3:21 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി പി.​എ​സ്. പ്ര​ശാ​ന്തും ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യി അ​ഡ്വ. എ. ​അ​ജി​ത്ത് കു​മാ​റും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റു. രാ​വി​ലെ 11ന് ​ന​ന്ത​ൻ​കോ​ട്ടെ ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ദേ​വ​സ്വം സെ​ക്ര​ട്ട​റി ജി. ​ബൈ​ജു സ​ത്യ​വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ശേ​ഷം ആ​ദ്യ ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗ​വും ചേ​ർ​ന്നു. നി​ല​വി​ലെ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ. ​അ​ന​ന്ത​ഗോ​പ​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ശാ​ന്തി​ന് സ്ഥാ​നം ല​ഭി​ച്ച​ത്.


സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​ണ് പ്ര​ശാ​ന്ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ന​ന്ത​ഗോ​പ​ന് പി​ൻ​ഗാ​മി​യാ​യി പ്ര​ശാ​ന്തി​നെ സി​പി​എം തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ന​ന്ത​ഗോ​പ​ന് ഒ​രു ടേം ​കൂ​ടി ന​ൽ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും സി​പി​എം പ്ര​ശാ​ന്തി​ന് ചു​മ​ത​ല കൈ​മാ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<