കേ​ന്ദ്ര ധ​ന​മ​ന്ത്രി​യും ആ​ർ​ബി​ഐ ഗ​വ​ർ​ണ​റും രാ​ജി​വ​യ്ക്ക​ണം; മും​ബൈ​യി​ൽ ബോം​ബ് ഭീ​ഷ​ണി
കേ​ന്ദ്ര ധ​ന​മ​ന്ത്രി​യും ആ​ർ​ബി​ഐ ഗ​വ​ർ​ണ​റും രാ​ജി​വ​യ്ക്ക​ണം; മും​ബൈ​യി​ൽ ബോം​ബ് ഭീ​ഷ​ണി
Tuesday, December 26, 2023 10:17 PM IST
മും​ബൈ: കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സും രാ​ജി​വ​യ്‌​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ (ആ​ർ​ബി​ഐ) ആ​സ്ഥാ​നം ഉ​ൾ​പ്പ​ടെ 11 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി. ഇ​മെ​യി​ൽ വ​ഴി​യാ​ണ് ബോം​ബ് ഭീ​ഷ​ണി ല​ഭി​ച്ച​തെ​ന്ന് മും​ബൈ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

എ​ച്ച്‌​ഡി​എ​ഫ്‌​സി ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക് തു​ട​ങ്ങി​യ​വ​യു​ടെ ഓ​ഫി​സു​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30ന് ​മും​ബൈ​യി​ലെ 11 സ്ഥ​ല​ങ്ങ​ളി​ലാ​യി 11 ബോം​ബ് സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ‘ഖി​ലാ​ഫ​ത്ത് ഇ​ന്ത്യ’ എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ​നി​ന്നാ​ണ് ഭീ​ഷ​ണി.

‘‘ഞ​ങ്ങ​ൾ 11 ബോം​ബു​ക​ളാ​ണ് മും​ബൈ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ട്ടി​പ്പാ​ണ് സ്വ​കാ​ര്യ​മേ​ഖ​ലാ ബാ​ങ്കു​ക​ളോ​ടൊ​പ്പം ആ​ർ​ബി​ഐ​യും ന​ട​ത്തി​യ​ത്. ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ്, ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ, ഉ​ന്ന​ത ബാ​ങ്കിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഇ​ന്ത്യ​യി​ലെ ചി​ല പ്ര​ശ​സ്ത മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട​താ​ണ് ത​ട്ടി​പ്പ്.’’– ഇ​മെ​യി​ലി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് മും​ബൈ പോ​ലീ​സ് പ​റ​ഞ്ഞു. മും​ബൈ​യി​ലെ എം​ആ​ർ​എ മാ​ർ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<